രാജ്യത്തെ ഗ്രാമീണ മേഖലയിലെ കൗമാരക്കാർക്ക് കൂടുതൽ പ്രിയം എഞ്ചിനീയറും ഡോക്ടറുമാകാൻ

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കൗമാരക്കാർക്ക് കൂടുതൽ പ്രിയം എഞ്ചിനീയറും ഡോക്ടറുമാകാൻ

ഉന്നത പഠനത്തിനായി ഒരു സ്ട്രീം തിരഞ്ഞെടുക്കുമ്പോൾ ആൺകുട്ടികൾ കൂടുതൽ പേർ സയൻസ്, ടെക്നോളജി, എഞ്ചിനീറിങ്, മാത്‍സ് എന്നീ കോഴ്‌സുകളാണ് തിരഞ്ഞെടുക്കുന്നതെന്ന് പഠനം പറയുന്നു

രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള കൗമാരപ്രായക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഡോക്ടർ, എഞ്ചിനീയർ ജോലികളോടെന്ന് പഠനം. ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ തൊഴിലുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെക്കാൾ നേരിയ തോതിൽ കൂടുതലാണെന്നും വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് കണ്ടെത്തുന്നു. ബുധനാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഉന്നത പഠനത്തിനായി ഒരു സ്ട്രീം തിരഞ്ഞെടുക്കുമ്പോൾ ആൺകുട്ടികൾ കൂടുതൽ പേർ സയൻസ്, ടെക്നോളജി, എഞ്ചിനീറിങ്, മാത്‍സ് എന്നീ കോഴ്‌സുകളാണ് തിരഞ്ഞെടുക്കുന്നതെന്ന് പഠനം പറയുന്നു. പെൺകുട്ടികളാകട്ടെ, ആർട്സ്-ഹ്യൂമാനിറ്റീസ് വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

ജോലി തിരഞ്ഞെടുക്കുന്നതിൽ ലിംഗഭേദവും കാരണമാകുന്നുണ്ട്. ആൺകുട്ടികളുടെ ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിൽ സൈന്യം, പോലീസ് എന്നീ ജോലികൾക്കാണ് മുൻഗണന. എന്നാൽ പെൺകുട്ടികളുടെ കാര്യമെടുത്താൽ അധ്യാപനം, ഡോക്ടർ എന്നിവയ്ക്കാണ് പ്രാമുഖ്യം. മൂന്നാം സ്ഥാനത്ത് പോലീസ് ജോലിയുമുണ്ട്. പഠനത്തിൽ 14- 18 വയസിനിടയിൽ പ്രായമുള്ള 21 ശതമാനം കുട്ടികളും 'അറിയില്ല/ ചിന്തിച്ചില്ല' എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തത്. 2.1 ശതമാനം പേർക്ക് ജോലി ചെയ്യാൻ താത്പര്യമില്ലെന്ന അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കൗമാരക്കാർക്ക് കൂടുതൽ പ്രിയം എഞ്ചിനീയറും ഡോക്ടറുമാകാൻ
സമ്മതമില്ലാതെ ഭര്‍ത്താവില്‍നിന്നുള്ള ലൈംഗികബന്ധം ബലാത്സംഗമോ? നിര്‍ണായക വാദം കേള്‍ക്കലിന് ഒരുങ്ങി സുപ്രീം കോടതി

ഗ്രാമീണ മേഖലയിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം തുടരാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പൊതുവേ, ആൺകുട്ടികൾക്ക് അവരുടെ കുടുംബത്തിന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായ തീരുമാനമെടുക്കാൻ സാധിക്കാറുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് ഈ തീരുമാനങ്ങൾ സ്വയമെടുക്കാൻ സാധിക്കാറില്ല. പെൺകുട്ടികളുടെ ഭാവി ചിന്തകൾ, അവരുടെ ഗാർഹിക ഉത്തരവാദിത്തങ്ങളിൽ കൂടി അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുന്നത്.

logo
The Fourth
www.thefourthnews.in