'പുതിയ ഭൂപടം ഇറക്കിയത് കൊണ്ട് ഒന്നും മാറില്ല'; ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഇന്ത്യ

'പുതിയ ഭൂപടം ഇറക്കിയത് കൊണ്ട് ഒന്നും മാറില്ല'; ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഇന്ത്യ

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം ഇറക്കിയ ചൈനീസ് നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിലെ ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതിനെ ശക്തമായ അപലപിച്ച് രാജ്യം. നയതന്ത്ര തലത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായും ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത് ചൈനയുടെ പഴയ ശീലമാണെന്നും ഭൂപടത്തിൽ മറ്റൊരു രാജ്യത്തിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തുന്നത് ഒരു മാറ്റവും വരുത്തില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുറന്നടിച്ചു.

വിദേശകാര്യമന്ത്രാലയത്തിനറ പ്രസ്താവന
വിദേശകാര്യമന്ത്രാലയത്തിനറ പ്രസ്താവന
'പുതിയ ഭൂപടം ഇറക്കിയത് കൊണ്ട് ഒന്നും മാറില്ല'; ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഇന്ത്യ
പ്രകോപനവുമായി ചൈന; അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി

കഴിഞ്ഞ ദിവസം ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തിലാണ് അരുണാചൽ പ്രദേശ്, അക്‌സായി ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിലുള്ള പ്രതിഷേധം വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയുടെ അവകാശവാദം തെറ്റെന്നും മന്ത്രാലയം വ്യക്തമാക്കി. അസംബന്ധമായ ഇത്തരം അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിലൂടെ മറ്റുള്ളവരുടെ പ്രദേശങ്ങൾ ചൈനയുടേതാകില്ലെന്ന് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ എസ് ജയശങ്കർ പ്രതികരിച്ചു. " ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങളുള്ള ഭൂപടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതവരുടെ പഴയ ശീലമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടങ്ങൾ ഇറക്കിയാൽ ഒന്നും മാറാൻ പോകുന്നില്ല. ഞങ്ങളുടെ പ്രദേശങ്ങൾ ഏതാണെന്നത് സംബന്ധിച്ച് സർക്കാരിന് വളരെ വ്യക്തതയുണ്ട്. അസംബന്ധ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് മറ്റുള്ളവരുടെ പ്രദേശങ്ങൾ നിങ്ങളുടേതാക്കില്ല," വിദേശകാര്യ മന്ത്രി പറഞ്ഞു.

സ്വയംഭരണത്തിലുള്ള തായ്‌വാൻ, തർക്കമേഖലയായ ദക്ഷിണ ചൈന കടൽ എന്നിവയും ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ ഭൂപടം. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ദിനാചരണത്തിലും ദേശീയ മാപ്പിങ് ബോധവത്കരണ പബ്ലിസിറ്റി വാരത്തിലും ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈനീസ് മാധ്യമമായ ചൈന ഡെയ്‌ലിയാണ് റിപ്പോർട്ട് ചെയ്തത്. മുൻപ് പലപ്പോഴും അരുണാചൽ പ്രദേശിന്മേൽ പ്രദേശിക അവകാശവാദം ഉന്നയിക്കുന്ന ചൈനയ്‌ക്കെതിരെ ഇന്ത്യ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഏപ്രിലിൽ ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള നദികളും പർവതങ്ങളും ഉൾപ്പെടെ പതിനൊന്ന് പ്രദേശങ്ങൾ ചൈന ഏകപക്ഷീയമായി പുനർനാമകരണം ചെയ്തിരുന്നു. അരുണാചൽ ഗ്രേറ്റർ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

നേരത്തെ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിർത്തിയിലെ സംഘർഷാവസ്ഥകളും ഇരുവരും ചർച്ച ചെയ്തിരുന്നു

ഭൂപടത്തിൽ സ്വയംഭരണത്തിലുള്ള തായ്‌വാൻ ദ്വീപിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചത് തായ്‌വാൻ അംഗീകരിച്ചിട്ടില്ല. തർക്കമേഖലയായ ദക്ഷിണ ചൈന കടലിന്മേൽ വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നിവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇന്ത്യ - ചൈന അതിർത്തിയിൽ കടുത്ത സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനിടയിലാണ് ചൈനയുടെ പ്രകോപനപരമായ നീക്കം.

നേരത്തെ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിർത്തിയിലെ സംഘർഷാവസ്ഥകളും ഇരുവരും ചർച്ച ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in