സൽമാൻ ഖാനെതിരെ 
വധഭീഷണി; ഇ-മെയിലിന്  ബ്രിട്ടീഷ് ബന്ധമുള്ളതായി മുംബൈ പോലീസ്

സൽമാൻ ഖാനെതിരെ വധഭീഷണി; ഇ-മെയിലിന് ബ്രിട്ടീഷ് ബന്ധമുള്ളതായി മുംബൈ പോലീസ്

മാർച്ച് 18ന് സൽമാൻ ഖാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനാണ് ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചത്

സല്‍മാന്‍ ഖാനെതിരെയുളള ഇ-മെയില്‍ ഭീഷണി സന്ദേശത്തിന് ബ്രിട്ടീഷ് ബന്ധമുള്ളതായി പോലീസ്. ഭീഷണി സന്ദേശമയച്ച ഇ-മെയില്‍ ഐഡിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ഇമെയിലിന് യുകെയിലുള്ള മൊബൈല്‍ നമ്പറുമായി ബന്ധമുള്ളതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വ്യക്തിയെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ ആഴ്ച, സല്‍മാന്‍ ഖാന്റെ ഓഫീസിലേയ്ക്ക് ഇ-മെയില്‍ ഭീഷണി സന്ദേശം അയച്ചെന്ന് വിശ്വസിക്കുന്ന ഗുണ്ടാ നേതാക്കളായ ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 506(2), 120(b), 34 വകുപ്പുകള്‍ പ്രകാരമാണ് ബാന്ദ്ര പോലീസ് കേസെടുത്തത്.

സൽമാൻ ഖാനെതിരെ 
വധഭീഷണി; ഇ-മെയിലിന്  ബ്രിട്ടീഷ് ബന്ധമുള്ളതായി മുംബൈ പോലീസ്
സൽമാൻ ഖാന് വധഭീഷണി; Y+ സുരക്ഷ നൽകി പോലീസ്

വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് മുംബൈ പോലീസ്. രണ്ട് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ( API ) റാങ്ക് ഓഫീസർമാരോടൊപ്പം എട്ട് മുതൽ പത്ത് കോൺസ്റ്റബിൾമാരും സൽമാൻ ഖാന്റെ മുഴുവൻ സമയ സുരക്ഷാ സംഘത്തിന്റെ ഭാഗമാകും. സബർബൻ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലെ താരത്തിന്റെ ഓഫീസിനും വീടിനും പുറത്ത് ആരാധകരെ ഒത്തുകൂടാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിരുന്നു.

സൽമാൻ ഖാനെതിരെ 
വധഭീഷണി; ഇ-മെയിലിന്  ബ്രിട്ടീഷ് ബന്ധമുള്ളതായി മുംബൈ പോലീസ്
ഭീഷണി നിഴലിൽ സൽമാൻ ഖാൻ; ഭീഷണിക്ക് കാരണമെന്ത് ? ഭീഷണി മുഴക്കുന്ന ലോറൻസ് ബിഷ്നോയി ആരാണ് ?

നേരത്തെ സൽമാൻ ഖാൻ്റെ വസതിയ്ക്ക് മുന്നിൽ നിന്ന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് പോലീസ് താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയിരുന്നു. അടുത്തിടെ ലോറൻസ് ബിഷ്ണോയി എബിപിയ്ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ് വിരോധത്തിനുള്ള കാരണമെന്നും വൈകാതെ സൽമാൻ ഖാനോടുള്ള പക തീർക്കുമെന്നും ലോറൻസ് പറഞ്ഞിരുന്നു. മാർച്ച് 18ന് സൽമാൻ ഖാൻ്റെ പേഴ്സണൽ അസിസ്റ്റെൻ്റിന് ഇ-മെയിൽ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in