ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഇന്ന് നിര്‍ണായകം, ന്യൂമറിക് നമ്പറുകൾ പുറത്തുവിടുന്നതിൽ എസ്ബിഐ നിലപാടറിയിക്കും

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഇന്ന് നിര്‍ണായകം, ന്യൂമറിക് നമ്പറുകൾ പുറത്തുവിടുന്നതിൽ എസ്ബിഐ നിലപാടറിയിക്കും

നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചെന്ന് വ്യക്തമാകും

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ന് നിര്‍ണായക ദിനം. ബോണ്ടുകളുടെ ന്യൂമറിക് നമ്പറുകള്‍ കൈമാറണമെന്ന സുപ്രീം കോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് നിലപാട് അറിയിക്കും. നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചെന്ന് വ്യക്തമാകും.

സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ മാര്‍ച്ച് 14 നാണ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിലവില്‍ എസ്ബിഐ കൈമാറിയ രേഖകള്‍ പൂര്‍ണമല്ലെന്നു പറഞ്ഞ കോടതി ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി എസ്ബിഐക്ക് നോട്ടിസ് അയക്കുകയും ചെയ്തു. ഈ വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഇന്ന് നിര്‍ണായകം, ന്യൂമറിക് നമ്പറുകൾ പുറത്തുവിടുന്നതിൽ എസ്ബിഐ നിലപാടറിയിക്കും
ഇലക്ടറൽ ബോണ്ട്: പേരുകൾ വെളിപ്പെടുത്താതെ ബിജെപിയും കോണ്‍ഗ്രസും, രാഷ്ട്രീയപാർട്ടികൾ നല്‍കിയ വിവരങ്ങൾ പുറത്ത്

അതിനിടെ, ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് കൈമാറിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

2019 ഏപ്രില്‍ 12 മുതല്‍ 2023 നംവബര്‍ 2 വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ട്രല്‍ ബോണ്ടുകളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുറത്ത് വിട്ടത്. ലഭിച്ച ബോണ്ടുകളുടെ കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുദ്രവച്ച കവറില്‍ സുപ്രീം കോടതിയ്ക്ക് കൈമാറിയിരുന്നു ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങളില്‍ ഭൂരിഭാഗവും 2019 ഏപ്രില്‍ 12 ന് മുന്‍പുള്ളവയാണ്.

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഇന്ന് നിര്‍ണായകം, ന്യൂമറിക് നമ്പറുകൾ പുറത്തുവിടുന്നതിൽ എസ്ബിഐ നിലപാടറിയിക്കും
മരുന്ന് കമ്പനികള്‍ മുതല്‍ ആശുപത്രികള്‍ വരെ; വാങ്ങിക്കൂട്ടിയത് 900 കോടിയുടെ ഇലക്ടറല്‍ ബോണ്ട്, ഭൂരിഭാഗവും നടപടി നേരിട്ടവ

പുതിയ വിവരങ്ങള്‍ അനുസരിച്ച് 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 500 ബോണ്ടുകളിലുടെ 210 കോടി രൂപ ലഭിച്ചെന്നാണ് കണക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് 1450 കോടിയുടെ ബോണ്ടും ബിജെപിക്കു കിട്ടിയിരുന്നു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിനു 383 കോടിയും ലഭിച്ചു. തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് 509 കോടിയാണു ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (പഴയ തെലങ്കാന രാഷ്ട്ര സമിതി) 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് കൈമാറിയ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in