സുഡാനിൽ നിന്നും രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി; മുംബൈയിൽ വിമാനമിറങ്ങിയത് 246 പേർ

സുഡാനിൽ നിന്നും രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി; മുംബൈയിൽ വിമാനമിറങ്ങിയത് 246 പേർ

ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഹെവി ലിഫ്റ്റ് വിമാനത്തിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും 246 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. ഓപ്പറേഷൻ കാവേരി വഴിയാണ് രണ്ടാമത്തെ സംഘവും ഇന്ത്യയിലെത്തിയത്. സൗദിയിലെ ജിദ്ദയിൽ നിന്നും മുംബൈയിലാണ് വിമാനമിറങ്ങിയത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഹെവി ലിഫ്റ്റ് വിമാനത്തിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ഇന്ത്യലെത്തിയവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

അതേസമയം സുഡാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള വിശ്രമമില്ലാത്ത ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ നാവികസേന . ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ടെഗ് വ്യാഴാഴ്ച 297 ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചു. നാവികസേനയുടെ യുദ്ധക്കപ്പലിൽ ജിദ്ദയിലെത്തുന്ന രണ്ടാമത്തെ ബാച്ച് കൂടിയാണിത്. കഴിഞ്ഞ ദിവസം 278 ഇന്ത്യക്കാർ അടങ്ങുന്ന ആദ്യസംഘത്തെ ഐഎൻഎസ് ജിദ്ദയിൽ എത്തിച്ചിരുന്നു.

അതേസമയം, രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്. സുഡാനിൽ നിന്നും 1,100 ഇന്ത്യക്കാരെ ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.സുഡാനിലെ സംഘർഷ മേഖലകളിൽ നിന്നും 1,700-ലധികം ഇന്ത്യക്കാരെ മാറ്റിപാർപ്പിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരെയും നാട്ടിലെത്തിക്കുന്ന കാര്യത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.നിലവിൽ 495 ഇന്ത്യക്കാർ ജിദ്ദയിലും 320 പേർ പോർട്ട് സുഡാനിലുമാണുള്ളത് .

സുഡാനിൽ നിന്നും രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി; മുംബൈയിൽ വിമാനമിറങ്ങിയത് 246 പേർ
ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ ഇനി രക്ഷിക്കാനുള്ളത് 3,500 ഇന്ത്യക്കാരെ, ഇതുവരെ നാട്ടിലെത്തിച്ചത് 1,095 പേരെ

കഴിഞ്ഞദിവസം 19 മലയാളികളടക്കം 360 പേരെയാണ് ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സുഡാനില്‍ നിന്ന് ജിദ്ദ വഴി ഡല്‍ഹിയിലെത്തിച്ചത്.സുഡാനിലെ സൈനികരും അർദ്ധസൈനിക സേനയും തമ്മിലുള്ള സംഘർഷത്തിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ വേണ്ടിയാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത് . സൗദി അറേബ്യയിൽ നിലയുറപ്പിച്ചിട്ടുള്ള ഐഎഎഫിന്റെ രണ്ട് സി-130 ജെ മീഡിയം ലിഫ്റ്റ് വിമാനങ്ങളിലൂടെയും പോർട്ട് സുഡാനിലെത്തുന്ന ഇന്ത്യക്കാരെ നാവികസേനയുടെ യുദ്ധക്കപ്പലുകളും മുഖേനയാണ് ജിദ്ദയിൽ എത്തിക്കുക.

logo
The Fourth
www.thefourthnews.in