ലോക്‌സഭയില്‍ വന്‍ സുരക്ഷാവീഴ്ച; ഒരാള്‍ നടുത്തളത്തിലേക്ക് ചാടി; സഭ അടിയന്തരമായി നിര്‍ത്തിവച്ചു

ലോക്‌സഭയില്‍ വന്‍ സുരക്ഷാവീഴ്ച; ഒരാള്‍ നടുത്തളത്തിലേക്ക് ചാടി; സഭ അടിയന്തരമായി നിര്‍ത്തിവച്ചു

പാര്‍ലമെന്റ് ഇന്ന് ആക്രമിക്കുമെന്ന് സിഖ് സംഘടനകളുടെ ഭീഷണിയുമുണ്ടായിരുന്നു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയിലാണ്. ഷൂസിനുള്ളില്‍ ഇവര്‍ മഞ്ഞകളറിലുള്ള സ്‌മോക് സ്പ്രേ സൂക്ഷിച്ചിരുന്നു

പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ ലോക്‌സഭയില്‍ വന്‍സുരക്ഷ വീഴ്ച. ഗ്യാലറിയില്‍നിന്ന് ഒരാള്‍ നടുത്തളത്തിലേക്ക് ചാടി. സഭയിലെ മേശമേല്‍ ചാടിക്കയറിയ ഇയാളെ എംപിമാര്‍ തന്നെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് സഭ അടിയന്തരമായി നിര്‍ത്തിവച്ചു.

സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍ ആണ്. ഷൂസിനുള്ളില്‍ ഇവര്‍ മഞ്ഞകളറിലുള്ള സ്‌മോക് സ്പ്രേ സൂക്ഷിച്ചിരുന്നു. സുരക്ഷാ ജീവനക്കാര്‍ പിടികൂടിയപ്പോള്‍ ഇവര്‍ സ്‌മോക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇവര്‍ക്ക് ഏത് എംപിയാണ് സന്ദര്‍ശകപാസ് അനുവദിച്ചതെന്നതടക്കം അന്വേഷണം തുടങ്ങിയിട്ടുണ്ട്. നീലജാക്കറ്റ് ധരിച്ചെത്തിയ യുവാവാണ് ഏകാധിപത്യം അനുവദിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് ഗ്യാലറിയില്‍ നിന്ന് നടുത്തളത്തിലേക്ക് കയറിയത്.

ഇയാള്‍ ഓടി മേശപ്പുറത്തേക്ക് കയറിയതോടെ എംപിമാര്‍ വളഞ്ഞിട്ടുപിടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച സ്‌മോക് സ്പ്രേ ഇയാള്‍ പ്രയോഗിച്ചത്. ഇതേസമയത്ത് രണ്ടു പേര്‍ പുറത്തും മുദ്രാവാദ്യം വിളിച്ചും സ്‌മോക് സ്േ്രപ അടിച്ചും പ്രതിഷേധിച്ചു. നീലം, അമോല്‍ പാണ്ഡെ എന്നീ രണ്ടുപേരാണ് പുറത്തുനിന്ന് കസ്റ്റഡിയിലായത്.പാര്‍ലമെന്റ് ഇന്ന് ആക്രമിക്കുമെന്ന് സിഖ് സംഘടനകളുടെ ഭീഷണിയുമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in