ലോക്‌സഭയിലെ അതിക്രമം: പ്രതി മനോരഞ്ജന്റെ വീട്ടില്‍ പരിശോധന, പ്രതാപ് സിംഹക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ്

ലോക്‌സഭയിലെ അതിക്രമം: പ്രതി മനോരഞ്ജന്റെ വീട്ടില്‍ പരിശോധന, പ്രതാപ് സിംഹക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ്

മനോരഞ്ജന്റെ മുറിയില്‍നിന്ന് പുസ്തകങ്ങള്‍ പോലീസ് ശേഖരിച്ചു. മകന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സാമൂഹ്യ നീതിക്കായി പ്രവര്‍ത്തിക്കാനാണ് മകന്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും പിതാവ് ദേവരാജ് പറഞ്ഞു.

ലോക്സഭയുടെ നടുത്തളത്തില്‍ അതിക്രമിച്ചു കടന്ന പ്രതികള്‍ക്ക് സന്ദര്‍ശന പാസ് നല്‍കിയ മൈസൂരു - കുടക് എം പി പ്രതാപ് സിംഹയ്‌ക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് രംഗത്ത്. പ്രതികളെ ഏതു വിധേനയാണ് എംപിക്കു മുന്‍ പരിചയമെന്നു വ്യക്തമാക്കണം. പരിചയമില്ലെങ്കില്‍ സന്ദര്‍ശന പാസ് അനുവദിച്ചത് ശിക്ഷാര്‍ഹമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പാര്‍ലമെന്റിന്റെ സുരക്ഷ ഈ വിധം ആശങ്കയിലായ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷതന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാത്തിനും ഉത്തരവാദിയെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പ്രതാപ് സിംഹയുടെ മൈസൂരുവിലെ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ലോക്‌സഭയില്‍ അതിക്രമം കാട്ടാന്‍ ഒത്താശ ചെയ്ത പ്രതാപ് സിംഹ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതാപ് സിംഹയുടെ പേരിലുള്ള സന്ദര്‍ശക പാസ്
പ്രതാപ് സിംഹയുടെ പേരിലുള്ള സന്ദര്‍ശക പാസ്

അതേസമയം സംഭവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതികളില്‍ ഒരാളായ മനോരഞ്ജന്റെ മൈസൂരുവിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. മനോരഞ്ജന്റെ മുറിയില്‍ നിന്ന് ഏതാനും പുസ്തകങ്ങള്‍ പോലീസ് ശേഖരിച്ചു. മകന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സാമൂഹ്യ നീതിക്കായി പ്രവര്‍ത്തിക്കാനാണ് മകന്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും മനോരഞ്ജന്റെ പിതാവ് ദേവരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മനോരഞ്ജന്റെ വീട്ടില്‍നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍
മനോരഞ്ജന്റെ വീട്ടില്‍നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍

'ബെംഗളുരുവില്‍ നിന്ന് എന്‍ജിനീയറിങ് പഠനം കഴിഞ്ഞ അവന്‍ എന്നെ കൃഷിപണിയില്‍ സഹായിക്കുമായിരുന്നു. അവന്‍ തൊഴില്‍ രഹിതനായിരുന്നു. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ പിന്തുടരുന്ന ആളാണ്. ഇടയ്ക്കിടെ ബെംഗളുരുവിലേക്കും ഡല്‍ഹിയിലേക്കും യാത്ര ചെയ്യാറുണ്ട് '

മനോരഞ്ജന്റെ വീട്ടില്‍നിന്ന് ശേഖരിച്ച പുസ്തകം
മനോരഞ്ജന്റെ വീട്ടില്‍നിന്ന് ശേഖരിച്ച പുസ്തകം

മൈസൂരു എംപി യുമായി വ്യക്തിപരമായ അടുപ്പമില്ല, കുടുംബാംഗങ്ങള്‍ ആരും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവികള്‍ അല്ലെന്നും ദേവരാജ് വിശദീകരിച്ചു. പുസ്തക പ്രിയനായ മകന്‍ നിരവധി പുസ്തകങ്ങള്‍ വായിച്ചിരുന്നു. ചില പുസ്തകങ്ങള്‍ വായിക്കുന്നതില്‍ നിന്ന് മകനെ തടഞ്ഞിരുന്നെന്നും ദേവരാജന്‍ പറഞ്ഞു. മനോരഞ്ജന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു. മകന്റെ പദ്ധതികളെ കുറിച്ച് ഇവര്‍ക്ക് അറിവില്ലായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

ലോക്‌സഭയിലെ അതിക്രമം: പ്രതി മനോരഞ്ജന്റെ വീട്ടില്‍ പരിശോധന, പ്രതാപ് സിംഹക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ്
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: സന്ദര്‍ശക പാസിനു വിലക്ക്, സര്‍വകക്ഷിയോഗം വിളിച്ച് സ്പീക്കര്‍

പാര്‍ലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക വിധാന്‍ സൗധക്കും ശൈത്യകാല സമ്മേളനം തുടരുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഇന്ന് ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പാണ് ഗാലറിയില്‍നിന്ന് ഒരാള്‍ നടുത്തളത്തിലേക്ക് ചാടിയത്. രണ്ടു പേര്‍ സഭയ്ക്കകത്തും രണ്ടുപേര്‍ പുറത്തും പ്രതിഷേധിക്കുകയായിരുന്നു. നീലം കൗര്‍, അമോല്‍ ഷിന്‍ഡെ, സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരെ ഉടന്‍ പിടികൂടുകയും ചെയ്തു. നീലം കൗറും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിനു പുറത്താണ് പ്രതിഷേധിച്ചത്. കര്‍ണാടക മെസൂരു സ്വദേശിയായ മനോരഞ്ജന്‍ എഞ്ചിനീയറാണ്. സാഗര്‍ ശര്‍മ മൈസൂരുവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in