വാസ്തു ദോഷം തീർത്ത് സിദ്ധരാമയ്യ; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തെക്കേ വാതിൽ തുറപ്പിച്ചു

വാസ്തു ദോഷം തീർത്ത് സിദ്ധരാമയ്യ; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തെക്കേ വാതിൽ തുറപ്പിച്ചു

വാസ്തു ദോഷം ചൂണ്ടിക്കാട്ടി മുൻ സർക്കാരിന്റെ കാലത്തായിരുന്നു തെക്കേ വാതിലിന് താഴിട്ടത്.

വാസ്തു ദോഷം ചൂണ്ടിക്കാട്ടി വർഷങ്ങളായി അടഞ്ഞ് കിടന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തെക്കേ വാതിൽ തുറപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിധാൻ സൗധക്കുള്ളിലെ തന്റെ ഔദ്യോഗിക മുറിയുടെ വാതിലാണ് സിദ്ധരാമയ്യ തുറപ്പിച്ചത്. ഉദ്യോഗസ്ഥരുമായി 'അന്ന ഭാഗ്യ പദ്ധതി' ചർച്ച ചെയ്യാനിരിക്കവെയായിരുന്നു അടഞ്ഞ് കിടന്ന വലിയ വാതിൽ സിദ്ധരാമയ്യയുടെ ശ്രദ്ധയിൽ പെട്ടത്. തെക്കേ വാതിൽ അടഞ്ഞ് കിടക്കുന്നതിനാൽ തുറന്നു കിടക്കുന്ന പടിഞ്ഞാറ് വശത്തെ കവാടത്തിലൂടെ തിങ്ങി ഞെരുങ്ങിയായിരുന്നു ആളുകൾ ഈ മുറിയിലേക്ക് പ്രവേശിച്ചിരുന്നത്.

ഉദ്യോഗസ്ഥരുമായി 'അന്ന ഭാഗ്യ പദ്ധതി' ചർച്ച ചെയ്യാനിരിക്കവെയായിരുന്നു അടഞ്ഞ് കിടന്ന വലിയ വാതിൽ സിദ്ധരാമയ്യയുടെ ശ്രദ്ധയിൽ പെട്ടത്

അടഞ്ഞ് കിടന്ന വാതിലിനു മുന്നിലെത്തി കാരണം അന്വേഷിച്ച സിദ്ധരാമയ്യക്ക് ഉദ്യോഗസ്ഥർ തന്നെയാണ് വാസ്തു ദോഷത്തെ കുറിച്ച് വിശദീകരിച്ചു നൽകിയത്. കഥ കേട്ട സിദ്ധരാമയ്യ വാതിൽക്കൽ നിന്ന് കൊണ്ട് തന്നെ കതകു തുറക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സുരക്ഷാ ജീവനക്കാർ താക്കോലുമായെത്തി വാതിൽ തുറന്നതോടെ സിദ്ധരാമയ്യ തന്നെ അതുവഴി ആദ്യം അകത്ത് പ്രവേശിക്കുകയായിരുന്നു. പിറകെ ഉദ്യോഗസ്ഥരും ഇതേ കവാടത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നു.

വാസ്തു ദോഷം തീർത്ത് സിദ്ധരാമയ്യ; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തെക്കേ വാതിൽ തുറപ്പിച്ചു
സിദ്ധരാമയ്യ  ടിക്കറ്റ് നൽകി; കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രക്ക് തുടക്കം 

വാസ്തു ദോഷമെന്ന അന്ധവിശ്വാസത്തെ കുറിച്ച് ഉദ്യോഗസ്ഥർക്ക് ചെറിയൊരു ക്ലാസ് നൽകിയാണ് മുഖ്യമന്ത്രി 'അന്ന ഭാഗ്യ' പദ്ധതി സംബന്ധിച്ച യോഗത്തിലേക്ക് കടന്നത്. ''ആരോഗ്യമുള്ള മനസ്സ്, ശുദ്ധമായ ഹൃദയം, ജനങ്ങളോടുള്ള കരുതൽ, നല്ല വായു, വെളിച്ചം എന്നിവ ഒരു നല്ല വാസ്തു പോലെയാണ്. വാക്കും കർമവും ശുദ്ധമാണെങ്കിൽ എല്ലാം മംഗളകരമാകുമെന്നും'' സിദ്ധരാമയ്യ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. മനോഹരമായ കൊത്തു പണികളോടെ ഈട്ടി തടിയിൽ പണി തീർത്തതാണ് വിധാൻ സൗധക്കുള്ളിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ വാതിലുകൾ.

logo
The Fourth
www.thefourthnews.in