'മോദിയുടേത് മാച്ച് ഫിക്‌സിങ്ങ്, സര്‍ക്കാരുകളെ അട്ടിമറിക്കുന്നു';  ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ മഹാറാലി

'മോദിയുടേത് മാച്ച് ഫിക്‌സിങ്ങ്, സര്‍ക്കാരുകളെ അട്ടിമറിക്കുന്നു'; ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ മഹാറാലി

കെജ്‍രിവാൾ രാജിവെക്കണോ എന്ന് സുനിത ആരാഞ്ഞപ്പോൾ വേണ്ടെന്ന് ജനക്കൂട്ടം മറുപടി നൽകി

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി പ്രകടനമായി ഡല്‍ഹി റാം ലീലാ മൈതാനിയില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലി. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയും കടന്നാക്രമിച്ചായിരുന്നു റാലിയില്‍ ജനങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാക്കളുടെ പരാമര്‍ശങ്ങള്‍. ബിജെപിയും ആര്‍എസ്എസും വിഷമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയുടെ പ്രതികരണം. ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്നത് മോദിയുടെ മാച്ച് ഫിക്‌സിങ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിയ്ക്കുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിരത്തിയായിരുന്നു സുനിത കെജ്‌രിവാൾ സംസാരിച്ചത്. പവർ കട്ട് ഇല്ലാതാക്കി കൊണ്ട് 24x7 വൈദ്യുതി ഉറപ്പാക്കും, ഡൽഹിക്ക് സംസ്ഥാന പദവി നൽകും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് സുനിത നൽകിയിട്ടുള്ളത്. ഡൽഹിയിലെ രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്റെ റാലി നടക്കുന്നത്.

'മോദിയുടേത് മാച്ച് ഫിക്‌സിങ്ങ്, സര്‍ക്കാരുകളെ അട്ടിമറിക്കുന്നു';  ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ മഹാറാലി
ഡൽഹിയിലെ ഇന്ത്യ സഖ്യ റാലി: മെഹബൂബ മുഫ്തിയും ശരദ് പവാറും ബൃന്ദ കാരാട്ടും വേദിയിൽ

24x7 വൈദ്യുതി, രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, അധികാരത്തിലെത്തിയാൽ, ഇന്ത്യാ ബ്ലോക്ക് എല്ലാ പ്രദേശങ്ങളിലും സർക്കാർ സ്കൂളുകൾ നിർമിക്കുകയും പാവപ്പെട്ടവർക്കും സമ്പന്നർക്കും ഒരുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക്കയും ചെയ്യും. എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും മൊഹല്ല ക്ലിനിക്കുകളും ഓരോ വ്യക്തിക്കും ശരിയായതും സൗജന്യവുമായ ചികിത്സ നൽകുന്നതിന് മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ നിര്‍മിക്കും. സ്വാമിനാഥൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് എംഎസ്പി നൽകും. ഡൽഹിക്ക് സംസ്ഥാന പദവി എന്നതും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലുണ്ട്.

ജയിലിൽ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശം വേദിയിൽ സുനിത കെജ്‌രിവാൾ വായിച്ചു. കെജ്‍രിവാൾ രാജിവെയ്ക്കണോ എന്ന് സുനിത ആരാഞ്ഞപ്പോൾ വേണ്ടെന്ന് ജനക്കൂട്ടം മറുപടി നൽകി. " നമ്മുടെ പ്രധാനമന്ത്രി എന്റെ ഭർത്താവിനെ ജയിലിലാക്കി. ആദ്ദേഹം ശരിയായ കാര്യം ആണോ ചെയ്തത്? കെജ്‌രിവാൾ ജി ഒരു സത്യസന്ധനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ? കെജ്‌രിവാൾ രാജിവെക്കണോ? നിങ്ങളുടെ കെജ്‍രിവാൾ ഒരു സിംഹമാണ്. ജനകോടികളുടെ ഹൃദയത്തിലാണ് അദ്ദേഹം ജീവിക്കുന്നത്," സുനിത കെജ്‌രിവാൾ പറഞ്ഞു. ഇന്ത്യ സഖ്യം ഹൃദയത്തിലാണുള്ളതെന്നും കെജ്‍രിവാൾ വോട്ട് ചോദിക്കുകയല്ല, പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണെന്നും സുനിത വ്യക്തമാക്കി.

'മോദിയുടേത് മാച്ച് ഫിക്‌സിങ്ങ്, സര്‍ക്കാരുകളെ അട്ടിമറിക്കുന്നു';  ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ മഹാറാലി
കച്ചത്തീവ് കത്തിച്ച് വോട്ടാക്കാൻ ബിജെപി; ദ്വീപിന്റെ അധികാരക്കൈമാറ്റത്തിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

അതേസമയം 'ലോക്തന്ത്ര ബച്ചാവോ' (ജനാധിപത്യം സംരക്ഷിക്കുക)യില്‍ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാക്കൾ പലരും വേദിയിൽ എത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന ഇടതു പാര്‍ട്ടികളും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. മമത നേരിട്ട് എത്തിയിട്ടില്ല. പകരം, ഡെറിക് ഒബ്രയാന്‍ ആണ് ടിഎംസിക്ക് വേണ്ടി പങ്കെടുക്കുന്നത്.

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ പ്രതിഷേധത്തിന്റെയും സാഹചര്യത്തിൽ രാവിലെ 9 മണിയോടെ തന്നെ ആം ആദ്മി പ്രവർത്തകർ രാംലീല മൈതാനിയിൽ ഒത്തുകൂടിയിരുന്നു. എക്‌സൈസ് നയ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് റാലിയെന്നായിരുന്നു എഎപി അറിയിച്ചിരുന്നത്. എന്നാൽ റാലി ഏതെങ്കിലും വ്യക്തികളിൽ അധിഷ്ഠിതമല്ലെന്നും കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷം ശബ്‍ദം ഉയർത്തുകയാണെന്നും സഖ്യത്തിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in