സോണിയും സീയും അടിച്ചുപിരിഞ്ഞു? ലയനനീക്കം അവതാളത്തില്‍, മാധ്യമ ഭീമന്‍മാര്‍ക്ക് സംഭവിച്ചതെന്ത്?

സോണിയും സീയും അടിച്ചുപിരിഞ്ഞു? ലയനനീക്കം അവതാളത്തില്‍, മാധ്യമ ഭീമന്‍മാര്‍ക്ക് സംഭവിച്ചതെന്ത്?

ഈമാസം 20-ന് മുന്‍പ് ലയന കരാറിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണെം എന്നായിരുന്ന നിബന്ധന

സോണിയുടെ ഇന്ത്യയിലെ യൂണിറ്റ് സീ എന്റര്‍ടെയ്ന്‍മെന്റുമായി ലയിപ്പിക്കുന്ന നടപടികളില്‍നിന്ന് ആഗോള മാധ്യമഗ്രൂപ്പായ സോണി പിന്‍മാറുന്നതായി സൂചന. ആയിരം കോടി യുഎസ് ഡോളറിന്റെ ലയിപ്പിക്കല്‍ നടപടികളില്‍ നിന്ന് സോണി ഗ്രൂപ്പു പിന്‍മാറിയേക്കുമെന്നും സീയുടെ സിഇഒ പുനിത് ഗോയങ്കെയുമായുള്ള അഭിപ്രായവ്യത്യാസമാണ് ലയനനീക്കത്തില്‍ നിന്ന് പിന്‍മാറുന്നതിലേക്ക് നയിച്ച കാരണമെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ടും ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ സിഇഒ ആയി തിരഞ്ഞെടുത്തിരുന്നത് പുനിത് ഗോയങ്കയെയാണ്. 2021-ലാണ് ലയനം സംബന്ധിച്ച ധാരണാപത്രത്തില്‍ രണ്ട് മാധ്യമഗ്രൂപ്പുകളും ഒപ്പുവച്ചത്. എന്നാല്‍, പിന്നീട് സോണി ഗ്രൂപ്പും ഗോയങ്കെയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു എന്നാണ് സീയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈമാസം 20-ന് മുന്‍പ് ലയന കരാറിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണെം എന്നായിരുന്ന നിബന്ധന. എന്നാല്‍, 20-ന് മുന്‍പ് കരാറില്‍ നിന്ന് പിന്‍മാറാനുള്ള നോട്ടീസ് സോണി നല്‍കിയേക്കും. ലയന കരാറില്‍ വ്യക്തമാക്കിയ ചില ഉടമ്പടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ലെന്നാണ് സോണി ആരോപിക്കുന്നത്.

എന്താണ് സംഭവിച്ചത്?

പുനിതിനും കുടുംബത്തിനും നേരെ ഉയര്‍ന്ന സാമ്പത്തിക തിരിമറി ആരോപണം ലയനത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടാണ് സോണിക്കുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന മാരത്തോണ്‍ യോഗങ്ങളില്‍, സിഇഒ സ്ഥാനത്ത് നിന്ന് മാറാന്‍ സാധിക്കില്ലെന്ന നിലപാടില്‍ പുനിത് ഗോയങ്കെ ഉറച്ചുനില്‍ക്കുകയായിരുന്നു.

വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യ യൂണിറ്റും മുകേഷ് അംബാനിയുടെ റിലയന്‍സും തമ്മില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നതിനിടെയാണ്, സീയും സോണിയും തമ്മിലുള്ള കരാറിലെ ഭിന്നതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനാണ് സീയും സോണിയും തമ്മില്‍ ലയിക്കാനുള്ള നീക്കത്തിലേക്ക് കടന്നത്. ലയന കരാറിലെ ഡെഡ്‌ലൈന്‍ ഡിസംബര്‍ 21-ആക്കി മാറ്റണമെന്ന് നേരത്തെ സി ആവശ്യപ്പെട്ടെങ്കിലും സോണി ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചത്.

സോണിയും സീയും അടിച്ചുപിരിഞ്ഞു? ലയനനീക്കം അവതാളത്തില്‍, മാധ്യമ ഭീമന്‍മാര്‍ക്ക് സംഭവിച്ചതെന്ത്?
വിവാദങ്ങളില്‍ 'ലോട്ടറിയടിച്ച്' ലക്ഷദ്വീപ്; മേക്ക് മൈ ട്രിപ്പ് സെര്‍ച്ചില്‍ 3,400 ശതമാനം വര്‍ധന

സീയ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്രയുടെ വായ്പ തിരിച്ചടവില്‍ സീ ഗ്രൂപ്പ് കൃത്രിമം കാണിച്ചെന്ന് സെബി കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു. 2021-ലെ ധാരണ പ്രകാരം ഇരു സ്ഥാപനങ്ങളും തമ്മില്‍ ലയിച്ചുണ്ടാകുന്ന പുതിയ മാധ്യമ ഗ്രൂപ്പില്‍ സോണി ഗ്രൂപ്പിന് 50.88 ശതമാനം ഓഹരിയും ഗോയങ്കെ കുടുംബത്തിന് 3.99 ശതമാനം ഓഹരിയുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ലയനനീക്കം ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകളോട് ഇരു മാധ്യമഗ്രൂപ്പുകളും പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in