കോക്പിറ്റിലും ക്യാബിനിലും പുക; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

കോക്പിറ്റിലും ക്യാബിനിലും പുക; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

86 യാത്രക്കാരുമായുള്ള വിമാനമാണ് അടിയന്തരമായി ഹൈദരാബാദില്‍ ലാൻഡ് ചെയ്തത്

കോക്പിറ്റിലും ക്യാബിനിലും പുക കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗോവയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. കഴിഞ്ഞ ദിവസം രാത്രി ഗോവയില്‍ നിന്നും പുറപ്പെട്ട വിമാനമാണ് ഹൈദരാബാദില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എമര്‍ജന്‍സി എക്‌സിറ്റ് വഴി യാത്രക്കാരെ പുറത്തിറക്കിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു യാത്രക്കാരന്റെ കാലിന് ചെറിയ പരുക്കേറ്റതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

86 യാത്രക്കാരുമായി വിമാനം 11 മണിയോടു കൂടിയാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്നും തുടർന്ന് 9 വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടെന്നും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ വിമാനത്തിനകത്തെ ദൃശ്യങ്ങളും ഫോട്ടോകളും ട്വിറ്ററിലൂടെ പങ്കുവെച്ചു.

logo
The Fourth
www.thefourthnews.in