സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനില്‍ അജ്ഞാതജീവി; വൈറലായി വീഡിയോദൃശ്യങ്ങള്‍

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനില്‍ അജ്ഞാതജീവി; വൈറലായി വീഡിയോദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്ന് പ്രചാരണമുണ്ടായെങ്കിലും ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലും ജീവി നടന്നു നീങ്ങുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വിദേശരാജ്യത്തെ തലവന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ ടെലിവിഷനിലൂടെയും ചടങ്ങ് തത്സമയം വീക്ഷിച്ചു.

എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു ദൃശ്യമാണ്. സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനിലെ ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന അജ്ഞാതജീവിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനില്‍ അജ്ഞാതജീവി; വൈറലായി വീഡിയോദൃശ്യങ്ങള്‍
ബിജെപിയുടെ പുതിയ അധ്യക്ഷനാര്? മുതിര്‍ന്ന നേതാക്കളെല്ലാം മോദി മന്ത്രിസഭയിൽ; സാധ്യതപ്പട്ടികയിൽ മുന്‍പന്തിയില്‍ ഇവര്‍

മധ്യപ്രദേശില്‍ നിന്നുള്ള എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞ ചെയ്ത് രേഖകളില്‍ ഒപ്പിടുന്ന സമയത്താണ് പിറകില്‍ രാഷ്ട്രപതിഭവന്റെ പടിക്കെട്ടുകള്‍ കഴിഞ്ഞുള്ള ഇടനാഴിയിലൂടെ അജ്ഞാതജീവി നടന്നു നീങ്ങിയത്. പുള്ളിപ്പുലിക്ക് സമാനമായ ജീവിയാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്ന് പ്രചാരണമുണ്ടായെങ്കിലും ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലും ജീവി നടന്നു നീങ്ങുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി.

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനില്‍ അജ്ഞാതജീവി; വൈറലായി വീഡിയോദൃശ്യങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പുകള്‍, പ്രാതിനിധ്യം, നയങ്ങള്‍; മോദിയുടെ മൂന്നാം മന്ത്രിസഭ നല്‍കുന്ന സൂചനകള്‍

അതേസമയം, 136 വന്യ സസ്യഇനങ്ങളും 84 ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണ് രാഷ്ട്രപതിഭവന്റെ ചുറ്റുവട്ടം. ഇത്തരത്തില്‍ ഏതെങ്കിലും ജീവിയാകാം ഇടനാഴിയില്‍ എത്തിയതെന്നാണ് കരുതുന്നത്. സോഷ്യല്‍മീഡിയയില്‍ നിരവധി കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെടുന്നത്.

logo
The Fourth
www.thefourthnews.in