ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: ജെഎന്‍യുവില്‍ സംഘര്‍ഷം; വൈദ്യുതി വിച്ഛേദിച്ചു, വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: ജെഎന്‍യുവില്‍ സംഘര്‍ഷം; വൈദ്യുതി വിച്ഛേദിച്ചു, വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്

എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികള്‍

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎൻയു ക്യാമ്പസില്‍ സംഘര്‍ഷം. പ്രദര്‍ശനത്തിന് തൊട്ടുമുന്‍പായി ക്യാമ്പസിലെ വൈദ്യുതി അധികൃതര്‍ വിച്ഛേദിച്ചു. ഇതോടെ പ്രദര്‍ശനത്തിനായി ഒത്തുചേര്‍ന്ന വിദ്യാര്‍ഥികള്‍ ലാപ്ടോപിലും മൊബൈല്‍ ഫോണിലുമായി ഡോക്യുമെന്ററി കണ്ടു. ഡോക്യുമെന്ററി കണ്ടിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറുമുണ്ടായി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചു. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. രാത്രി വൈകിയും ക്യാമ്പസില്‍ വൈദ്യുതി പുനഃസ്ഥാപിച്ചില്ല.

മൊബൈല്‍ഫോണ്‍, ലാപ്ടോപ് എന്നിവ ഉപയോഗിച്ച് ഡോക്യുമെന്ററി കാണുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്

ക്യാമ്പസില്‍ ഒന്‍പത് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിക്കാനായിരുന്നു തീരുമാനം. ഇതിനു പിന്നാലെ അധികൃതര്‍ ജെഎന്‍യുവില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. ക്യാമ്പസില്‍ ഇന്റര്‍നെറ്റും ഭാഗികമായി വിച്ഛേദിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വിസമ്മതിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കൂട്ടമായിരുന്ന് മൊബൈല്‍ ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിവാദങ്ങള്‍ക്ക് വഴിവെച്ച ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് സര്‍വകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദര്‍ശനം നടത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ക്യാമ്പസിലെ സമാധനത്തിനും ഐക്യത്തിനും മുറിവേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ അനുമതി നല്‍കാതിരുന്നത്. എന്നാല്‍, സര്‍വകലാശാലയുടെ ഒരു ചട്ടവും ലംഘിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

രാജ്യത്തിനകത്തും, പുറത്തും ഒരുപോലെ വിവാദങ്ങള്‍ക്ക് വഴിവെച്ച ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് നേരത്തെയും സര്‍വകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദര്‍ശനം നടത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സര്‍വകലാശാല ക്യാമ്പസിന്റെ സമാധനത്തിനും ഐക്യത്തിനും മുറിവേല്‍പ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. ഇതിന് പിന്നാലെ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കലാപത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്റി ജനുവരി 17 യുകെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്‍പതോളം ട്വീറ്റുകള്‍ റദ്ദാക്കുകയും, ഷെയര്‍ ചെയ്ത യൂടൂബ് വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളും രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

logo
The Fourth
www.thefourthnews.in