തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തണം, ഒരുകോടി രൂപ വീതം പിഴചുമത്തും; പതഞ്ജലിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തണം, ഒരുകോടി രൂപ വീതം പിഴചുമത്തും; പതഞ്ജലിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയുടെ പരിഗണിച്ചാണ് ജസ്റ്റിസുമായ അസനുദ്ദീന്‍ അമാനുള്ള പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പതഞ്ജലിയുടെ ഉത്പന്നങ്ങളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തയില്ലെങ്കില്‍ വന്‍ തുക പിഴ ചുമത്തുമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ഒരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്നാണ് കോടതിയുടെ താക്കീത്.

ചില രോഗങ്ങള്‍ ഭേദപ്പെടുമെന്ന തരത്തില്‍ തെറ്റായ അവകാശ വാദങ്ങളാണ് പതഞ്ജലി ഉന്നയിക്കുന്നത്. ഇത്തരം പരസ്യങ്ങളും പ്രസ്താവനകളും ആവര്‍ത്തിക്കരുത്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയുടെ പരിഗണിച്ചാണ് ജസ്റ്റിസുമായ അസനുദ്ദീന്‍ അമാനുള്ള പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ അടയന്തിരമായി നിര്‍ത്താന്‍ പതഞ്ജലി തയ്യാറാകണം. ഇത്തരം സാഹചര്യങ്ങളെ കോടതി ഗൗരവകരമായാണ് വിലയിരുത്തുന്നത്. തെറ്റായ അവകാശ വാദങ്ങളുമായി ഉത്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ ഒരോ ഉത്പന്നത്തിനും ഒരു കോടി രൂപവരെ പിഴ ചുമത്തും. എന്നായിരുന്നു ജസ്റ്റിസ് അമാനുള്ളയുടെ വാക്കാലുള്ള പരാമര്‍ശം. ചില രോഗങ്ങള്‍ ഭേദപ്പെടുമെന്ന തരത്തില്‍ തെറ്റായ അവകാശ വാദങ്ങളാണ് പതഞ്ജലി ഉന്നയിക്കുന്നത്. ഇത്തരം പരസ്യങ്ങളും പ്രസ്താവനകളും ആവര്‍ത്തിക്കരുത് എന്നും കോടതി വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തണം, ഒരുകോടി രൂപ വീതം പിഴചുമത്തും; പതഞ്ജലിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
സിനിമ റിവ്യൂ: എതിര്‍ക്കുന്നവരെപ്പോലെ അനുകൂലിക്കുന്നവരും സിനിമ മേഖലയിലുണ്ട്, കോടതിക്ക് എന്ത് ചെയ്യാനാകും?

'അലോപ്പതിക്കെതിരെ ആയുര്‍വേദം' എന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയരാന്‍ കോടതി ആഗ്രഹിക്കുന്നില്ല. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ പരസ്യങ്ങളുടെ പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയം ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ബെഞ്ച്, പ്രശ്നം പ്രായോഗികമായി പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും നിര്‍ദേശിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കെഎം നടരാജിനോടായിരുന്നു കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയം അടുത്തതായി 2024 ഫെബ്രുവരി 5-ന് പരിഗണിക്കും.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in