'ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയുടെ മുഖത്തടിപ്പിച്ചത്, താൻ ഭിന്നശേഷിക്കാരി'; സംഭവം നിസാരമെന്ന് അധ്യാപിക

'ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയുടെ മുഖത്തടിപ്പിച്ചത്, താൻ ഭിന്നശേഷിക്കാരി'; സംഭവം നിസാരമെന്ന് അധ്യാപിക

മകനോട് കർശനമായി പെരുമാറണമെന്ന് മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നതായും ത്രിപ്ത ത്യാഗി പറഞ്ഞു

ഉത്തര്‍ പ്രദേശിലെ മുസഫർനഗറില്‍ സ്കൂളിൽ ഏഴുവയസുകാരനായ മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക. ഹോംവർക് ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാൻ നിർദേശിച്ചതെന്നാണ് അധ്യാപിക ത്രിപ്ത ത്യാഗിയുടെ പ്രതികരണം. 'നിസാരമായ വിഷയം' എന്നാണ് അവര്‍ വിഷയത്തെ പരാമര്‍ശിച്ചത്. താൻ ഭിന്നശേഷിക്കാരിയാണെന്നും ത്രിപ്ത ത്യാഗി പറയുന്നു.

ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിന് ശേഷം ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയെന്നും അധ്യാപിക ആരോപിച്ചു

മകനോട് കർശനമായി പെരുമാറണമെന്ന് മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നതായും ത്രിപ്ത ത്യാഗി പറഞ്ഞു. ''ഗൃഹപാഠം ചെയ്യിക്കാൻ വേണ്ടിയാണ് മറ്റുള്ള കുട്ടികളോട് അടിക്കാൻ പറഞ്ഞത്. വർഗീയ വിദ്വേഷമല്ല സംഭവത്തിന് പിന്നിൽ. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിന് ശേഷം ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയെന്നും അധ്യാപിക ആരോപിച്ചു. കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. അവരെല്ലാം എന്റെ കുട്ടികളെപ്പോലെയാണ്, ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു. പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റി" അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധിയെ പോലുള്ളവർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു കണ്ടു എന്നാൽ ഇതത്ര വലിയ സംഭവമായിരുന്നില്ലെന്നും അവർ പറഞ്ഞു. പരാതി നൽകില്ലെന്ന് മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ ആദ്യം പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 24നാണ് സംഭവം നടക്കുന്നത്. അധ്യാപിക മകനെ സഹപാഠികളെ കൊണ്ട് ആവർത്തിച്ച് അടിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുട്ടിയുടെ മര്‍ദിപ്പിക്കുന്ന സംഭവം വൈറലായതിന് പിന്നാലെ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ശശി തരൂരിനെ പോലുള്ള രാഷ്ട്രീയ നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നു. പിന്നാലെ കുട്ടിയെ തിരിച്ചറിയുന്ന തരത്തിൽ ദൃശ്യങ്ങൾ പങ്കുവയ്ക്കരുതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു.

'ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയുടെ മുഖത്തടിപ്പിച്ചത്, താൻ ഭിന്നശേഷിക്കാരി'; സംഭവം നിസാരമെന്ന് അധ്യാപിക
മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അധ്യാപിക; ദൃശ്യങ്ങൾ വൈറൽ

യുപിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളിലെ വിദ്വേഷത്തിന് കാരണം ബിജെപിയാണെന്ന് കോൺഗ്രസ് നേതാവ് റുഹുൾ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള വിശുദ്ധ ഇടങ്ങളെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിനായി ഒരു അധ്യാപകന് ഇതിലും മോശമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in