ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍  വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും എബിവിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും എബിവിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി

യാതൊരു പ്രകോപനവുമില്ലാതെയാണ് യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എസ്എഫ്ഐ

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘര്‍ഷം. സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.

ഇന്ന് വൈകുന്നേരം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപി പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.

logo
The Fourth
www.thefourthnews.in