വീട്ടുജോലിഭാരത്താല്‍ വലഞ്ഞ് ഇന്ത്യന്‍ സ്ത്രീകള്‍; കൂടുതല്‍ ദുരിതം വിവാഹിതരായവര്‍ക്കെന്ന് പഠനം

വീട്ടുജോലിഭാരത്താല്‍ വലഞ്ഞ് ഇന്ത്യന്‍ സ്ത്രീകള്‍; കൂടുതല്‍ ദുരിതം വിവാഹിതരായവര്‍ക്കെന്ന് പഠനം

ആറ് വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആണ്‍കുട്ടികള്‍ 98 മിനിറ്റ് വീട്ടുജോലികള്‍ക്കായി ചിലവഴിക്കുമ്പോള്‍ സ്ത്രീകള്‍ 301 മിനിറ്റാണ് ചിലവഴിക്കുന്നത്

ലോകത്തിലെ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യന്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ പത്ത് മടങ്ങ് വീട്ടുജോലികള്‍ ചെയ്യുന്നതായി പഠനം. കൂലിയില്ലാത്ത വീട്ടുജോലികളും, വീട്ടുകാരുടെ പരിചരണവും പുരുഷന്മാരെക്കാള്‍ പതിന്മടങ്ങ് സ്ത്രീകള്‍ ചെയ്യുന്നതായാണ് മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസും(ഐഐപിഎസ്) ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഫാമിലി ആന്‍ഡ് എക്കണോമിക് ഇഷ്യൂവെന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ വീട്ടുജോലികളിലേര്‍പ്പെടുന്നുവെന്നും ഇന്ത്യയില്‍ ഇത് പത്ത് മടങ്ങ് കൂടുതലാണെന്നുമാണ് പഠനം പറയുന്നത്. വിദ്യാ സമ്പന്നരായ സ്ത്രീകള്‍ ജോലികാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നും പഠനത്തില്‍ പറയുന്നു. അവിവാഹിതരായ സ്ത്രീകളെക്കാള്‍ വിവാഹിതരായ സ്ത്രീകള്‍ വീട്ടുജോലികളുടെ അമിതഭാരം ചുമക്കുന്നവരാണ്.

വീട്ടുജോലിഭാരത്താല്‍ വലഞ്ഞ് ഇന്ത്യന്‍ സ്ത്രീകള്‍; കൂടുതല്‍ ദുരിതം വിവാഹിതരായവര്‍ക്കെന്ന് പഠനം
'എന്നെ വേട്ടയാടാൻ കാരണം ആദിവാസി വംശഹത്യയ്ക്കും കോർപ്പറേറ്റ് ചൂഷണത്തിനുമെതിരായ നിലപാടുകൾ'; ജിഎൻ സായിബാബ അഭിമുഖം

ഹിന്ദു, മുസ്ലിം, സിഖ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ കുട്ടികളുള്ള വീട്ടിലും അണുകുടുംബങ്ങളിലുമാണ് കൂട്ടുകുടുംബങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ വീട്ടുജോലികള്‍ സ്ത്രീകള്‍ ചെയ്യുന്നത്. 6 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആണ്‍കുട്ടികള്‍ 98 മിനിറ്റ് വീട്ടുജോലികള്‍ക്കായി ചിലവഴിക്കുമ്പോള്‍ സ്ത്രീകള്‍ 301 മിനിറ്റാണ് ചിലവഴിക്കുന്നത്.

സ്വന്തം മാതാപിതാക്കളുടെയും പങ്കാളിയുടെ മാതാപിതാക്കളുടെയും വിദ്യാഭ്യാസവും വീട്ടുജോലി ചെയ്യുന്ന സ്ത്രീകളും തമ്മിലും ബന്ധമുണ്ടെന്നും നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് 2019 ജനുവരി, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ടൈം സര്‍വേ ഓഫ് ഇന്ത്യയില്‍ പറയുന്നുണ്ട്. ഈ സര്‍വേയെയും പഠനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

വീട്ടുജോലിഭാരത്താല്‍ വലഞ്ഞ് ഇന്ത്യന്‍ സ്ത്രീകള്‍; കൂടുതല്‍ ദുരിതം വിവാഹിതരായവര്‍ക്കെന്ന് പഠനം
അശാന്തിക്കിടയിലും ആത്മവിശ്വാസത്താല്‍ ഗോള്‍വല നിറയ്ക്കുന്ന മണിപ്പൂരി പെണ്‍കുട്ടികള്‍; അറിയാം എഎംഎംഎഎഫ്സിയെ

അമിതമായ വീട്ടുജോലി കാരണം കുടുംബങ്ങളിലെ സ്ത്രീ മേല്‍ക്കോയ്മ നഷ്ടമാകുന്നതായും പഠനം വിലയിരുത്തുന്നു. അതേസമയം കൂലിയില്ലാത്ത വീട്ടുജോലികളെ വിപണി മൂല്യം വഴി അളന്നാല്‍, അവ ആഗോളതലത്തില്‍ ജിഡിപിയുടെ പത്ത് മുതല്‍ 60 ശതമാനം വരെ ഉണ്ടാകും. വിദ്യാഭ്യാസമില്ലാത്ത, നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ വിദ്യാഭ്യാസമില്ലാത്ത ഗ്രാമങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളെക്കാള്‍ 86.7 ശതമാനം സമയം വീട്ടുജോലികള്‍ക്കായി ചിലവഴിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in