പരസ്യത്തോളം വലുപ്പം മാപ്പിനും വേണം, മൈക്രോസ്‌കോപ്പിൽ കാണുമെന്നാണോ കരുതുന്നത്? പതഞ്ജലിയോട് സുപ്രീംകോടതി

പരസ്യത്തോളം വലുപ്പം മാപ്പിനും വേണം, മൈക്രോസ്‌കോപ്പിൽ കാണുമെന്നാണോ കരുതുന്നത്? പതഞ്ജലിയോട് സുപ്രീംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കോടതി നിർദേശത്തെത്തുടർന്നായിരുന്നു പതഞ്ജലി വിവിധ പത്രങ്ങളിലൂടെ മാപ്പ് അഭ്യർഥിച്ചത്

ബാബാ രാംദേവിന്റെ പതഞ്ജലി പത്രങ്ങൾ മുഖേനെ നടത്തിയ മാപ്പുപറച്ചിലിൽ വിമർശനവുമായി സുപ്രീം കോടതി. പത്രങ്ങളിൽ നൽകിയ പരസ്യത്തിന്റെ അതേവലുപ്പത്തിൽ തന്നെയാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് കോടതി ചോദിച്ചു. മാപ്പപേക്ഷ നൽകുമ്പോൾ അത് മൈക്രോസ്‌കോപിലൂടെ കാണുമെന്ന് കരുതരുതെന്നും സുപ്രീം കോടതി ബാബാ രാം ദേവിനോടും പതഞ്ജലി ആയുർവേദ്, മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കോടതി നിർദേശത്തെത്തുടർന്നായിരുന്നു പതഞ്ജലി വിവിധ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞത്. ചെറിയ കോളത്തിലായിരുന്നു മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്. ഇതിനെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്.

സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസിലായിരുന്നു മാപ്പ് പസിദ്ധ കോടതി നടപടി.

പരസ്യം നൽകിയ അതേവലുപ്പത്തിലാണോ മാപ്പ് നൽകിയതെന്നും അത് മൈക്രോസ്‌കോപ്പിലൂടെ കാണണോയെന്നും കോടതി ചോദിച്ചു.

പരസ്യത്തോളം വലുപ്പം മാപ്പിനും വേണം, മൈക്രോസ്‌കോപ്പിൽ കാണുമെന്നാണോ കരുതുന്നത്? പതഞ്ജലിയോട് സുപ്രീംകോടതി
ട്രെയ്‍ലറുകൾ വാഗ്ദാനങ്ങളല്ലെന്ന് സുപ്രീം കോടതി: പ്രമോയിലെ ഉള്ളടക്കങ്ങൾ സിനിമയിൽ ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാവില്ല

കോടതി നിർദ്ദേശപ്രകാരം മാപ്പ് നൽകിയതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. എന്നാൽ പരസ്യങ്ങളുടെ അതേ വലിപ്പമാണോ മാപ്പപേക്ഷ എന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി ചോദിച്ചു. ഇതിന് ലക്ഷകണക്കിന് രൂപ ചിലവാകുമെന്നും 67 പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ടെന്നും മുകുൾ റോത്തഗി ഇതിന് മറുപടിയായി പറഞ്ഞു.

എന്നാൽ പരസ്യം നൽകിയപ്പോൾ ലക്ഷകണക്കിന് രൂപ ചിലവായില്ലെ എന്ന് കോടതി തിരികെ ചോദിച്ചു. തുടർന്ന് കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 30 ലേക്ക് മാറ്റി. കോടതിയിൽ പത്രത്തിൽ നൽകിയ പരസ്യം ഹാജരാക്കത്തതിനെയും കോടതി ശാസിച്ചു. പത്രത്തിൽ വന്ന യഥാർത്ഥ പരസ്യം മുറിച്ച് കൈവശം വെക്കണമെന്നും വലുതാക്കി ഫോട്ടോകോപ്പി എടുക്കുകയല്ല വേണ്ടതെന്നും കോടതി വാക്കാല്‍ നിർദ്ദേശിച്ചു.

പരസ്യത്തിന്റെ യഥാർത്ഥ വലുപ്പം ഞങ്ങൾക്ക് കാണണം. നിങ്ങൾ ക്ഷമാപണം നടത്തുമ്പോൾ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് അത് കാണമെന്ന് നിർബന്ധമില്ലെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.

പരസ്യത്തോളം വലുപ്പം മാപ്പിനും വേണം, മൈക്രോസ്‌കോപ്പിൽ കാണുമെന്നാണോ കരുതുന്നത്? പതഞ്ജലിയോട് സുപ്രീംകോടതി
അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചുതന്നു; ശോഭ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചുതന്നില്ല; തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍

പരസ്യത്തിന്റെ യഥാർത്ഥ വലുപ്പം ഞങ്ങൾക്ക് കാണണം. നിങ്ങൾ ക്ഷമാപണം നടത്തുമ്പോൾ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് അത് കാണമെന്ന് നിർബന്ധമില്ലെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.

നേരത്തെ കേസിൽ പതഞ്ജലിയും രാംദേവും സമർപ്പിച്ച മാപ്പപേക്ഷയുടെ സത്യവാങ്മൂലം സ്വീകരിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഏപ്രിൽ 10 ന് നടന്ന വാദത്തിനിടെ, 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) ആക്ട് പ്രകാരം പതഞ്ജലിക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് ഉത്തരാഖണ്ഡ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

തുടർന്നാണ് പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നിർദ്ദേശിച്ചത്. കോടതിയലക്ഷ്യ കേസിൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു ബാബാ രാംദേവ് കോടതിയിൽ പറഞ്ഞത്.

പരസ്യത്തോളം വലുപ്പം മാപ്പിനും വേണം, മൈക്രോസ്‌കോപ്പിൽ കാണുമെന്നാണോ കരുതുന്നത്? പതഞ്ജലിയോട് സുപ്രീംകോടതി
പതഞ്ജലിയുടെ പരസ്യം പാരയായി, മാതൃഭൂമിക്കും, ടൈംസ് ഓഫ് ഇന്ത്യയ്ക്കും പ്രസ് കൗണ്‍സില്‍ നോട്ടീസ്

ഹർജി പരിഗണിക്കവേ ഇരുവരോടും നേരിട്ട് ജഡ്ജിമാർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു്. കോടതി നിർദ്ദേശം ഉണ്ടായിട്ടും നിയമനടപടി ലംഘിച്ചതിനെക്കുറിച്ച് ആരാഞ്ഞ കോടതിയോട് ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ മറുപടി. കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നൽകി.

പതഞ്ജലി കോടതിയലക്ഷ്യം നടത്തിയിട്ടും അതിനെ നിയന്ത്രിക്കുന്നതിൽ നടപടിയെടുക്കാതിരുന്നതിനെ ചൊല്ലി കേന്ദ്രത്തിനും കോടതിയുടെ വിമർശനമുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്ന മരുന്നുകളുടെ ഇലക്ട്രോണിക്, പ്രിന്റ് പരസ്യങ്ങൾ ഉടൻ നിർത്താൻ ഫെബ്രുവരി 27ന് സുപ്രീംകോടതി സ്ഥാപനത്തോട് നിർദേശിച്ചിരുന്നു.

കോടതിയുടെ ഉത്തരവ്, പതഞ്ജലിയുടെ മീഡിയ വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടാതിരുന്നതാണ് പരസ്യങ്ങൾ വീണ്ടും പ്രസിദ്ധപ്പെടുത്താൻ കാരണമായതെന്ന് ആചാര്യ ബാലകൃഷ്ണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ മീഡിയ വിഭാഗത്തെ കാര്യങ്ങൾ അറിയിക്കേണ്ട ചുമതല സ്ഥാപനത്തിനാണെന്നായിരുന്നു കോടതിയുടെ മറുപടി.

പതഞ്ജലിയുടെ 'ലിപിഡോം' ഒരാഴ്ച കഴിച്ചാൽ കൊളസ്ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങൾക്കെതിരെ മലയാളി ഡോക്ടറായ ബാബു കെ വിയാണ് പതഞ്ജലിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്. പതഞ്ജലി ആയുർവേദ ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാർമസിക്കെതിരെ 2022 ഫെബ്രുവരി 24നാണ് ബാബു ആദ്യമായി പരാതി നൽകിയത്. തുടർന്ന്, സമാനമായ കേസിൽ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യർത്ഥനകളും ഡോക്ടർ ബാബു ഫയൽ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in