സുപ്രീം കോടതി
സുപ്രീം കോടതി

'ക്രൈം റിപ്പോര്‍ട്ടിങ്ങിന് മാര്‍ഗരേഖ വേണം'; കേന്ദ്രത്തോട് സുപ്രീം കോടതി

പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങളെ കുറിച്ച് സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി

ക്രൈംറിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് സുപ്രിംകോടതി. അച്ചടി, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിലെ ക്രൈം റിപ്പോര്‍ട്ടിങ് സംബന്ധിച്ചാണ് കോടതി നിര്‍ദേശം. മൂന്ന് മാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടത്. മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിജിപിമാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

മൂന്ന് മാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം

അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ പോലീസ് പിന്തുടരുന്ന രീതികളെ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. ഏറ്റുമുട്ടലുകൾ ഉണ്ടായാൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ, ക്രിമിനൽ കേസ് അന്വേഷണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട പ്രോട്ടോക്കോളുകൾ എന്നിവയാണ് സുപ്രിംകോടതി പ്രധാനമായി പരിഗണിച്ചത്. ''നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2010, ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നതാണ്. അതിന് ശേഷം ക്രൈം റിപ്പോര്‍ട്ടിങില്‍ കാര്യമായ മാറ്റങ്ങള്‍ കൈവന്നിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാന്നിധ്യം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സന്തുലിതമായ മാര്‍ഗനിര്‍ദേശം ആവശ്യമുണ്ടെന്നാണ് കോടതി നിലപാട്.

സുപ്രീം കോടതി
'കാവിക്കൊടി വേണ്ട, ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങൾ': ഹൈക്കോടതി

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വര്‍ധിച്ച് വരുന്ന കാലഘട്ടത്തില്‍ ഈ വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അന്വേഷണത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. ഇതുള്‍പ്പെടെ പൊതു താല്‍പര്യത്തെക്കുറിച്ചുള്ള വിവിധതലങ്ങള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

വിഷയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെ സുപ്രീംകോടതി അമിക്കസ്ക്യൂരിയെ നിയമിച്ചിരുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിലും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ല. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ നിയന്ത്രിക്കാം. ഒരു കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ പുറത്ത് വരുന്നത് തടയാന്‍ ഈ രീതി സഹായിക്കുമെന്നും 2008 ലെ ആരുഷി വധക്കേസ് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി
നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍

ഇതിന് പുറമെ, ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (എല്‍എപിഡി), ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് (എന്‍വൈപിഡി) എന്നിവരുടെ മീഡിയ റിലേഷന്‍ കൈപ്പുസ്തകം, ലണ്ടനിലെ അസോസിയേഷന്‍ ഓഫ് ചീഫ് പോലീസ് ഓഫീസര്‍മാരുടെ കമ്മ്യൂണിക്കേഷന്‍ അഡൈ്വസറി, സിബിഐ മാനുവല്‍ തുടങ്ങിയവയിലെ നിര്‍ദേശങ്ങളും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് എന്നും ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരില്‍ ഒരാളായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും(പിയുസിഎല്‍) അവരുടെ നിരീക്ഷണങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സുപ്രീം കോടതി
ഓരോ 24 മണിക്കൂറിലും ഒരാൾ, കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 177 പരിസ്ഥിതിപ്രവർത്തകർ; റിപ്പോർട്ട്

അതേസമയം, കുറ്റാരോപിതനെതിരായ പരിധിവിട്ടുള്ള മാധ്യമ വാര്‍ത്തകള്‍ അന്യായമാണെന്ന് കോടതിയും നിരീക്ഷിച്ചു. പക്ഷപാതപരമായ റിപ്പോര്‍ട്ടിങ് കുറ്റാരോപിതന്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന സംശയം ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്നു. ഇരകളുടെ സ്വകാര്യതയും മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഓരോ കേസിലെയും വെളിപ്പെടുത്തലുകളുടെ സ്വഭാവം ഏകീകൃതമായിരിക്കില്ല. അത് കുറ്റകൃത്യത്തിന്റെ സ്വഭാവം, ഇരകള്‍, പ്രതികള്‍, സാക്ഷികള്‍ തുടങ്ങിയവ അനുസരിച്ച് വ്യത്യസ്തമാകും. പോലീസ് നല്‍കുന്ന വിവരം മാധ്യമ വിചാരണയില്‍ കലാശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം'' കോടതി നിര്‍ദേശിച്ചു.

logo
The Fourth
www.thefourthnews.in