സുപ്രീം കോടതി
സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ്: വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫേരേരയേക്കും ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം ഗൗരവകരമാണെങ്കിലും ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

ഭീമ കൊറോഗാവ് ആക്രമണവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫേരേരയേക്കും ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം ഗൗരവകരമാണെങ്കിലും ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും. 2018 മുതൽ മുംബൈ തലോജ ജയിൽ കഴിയുകയായിരുന്ന ഇരുവരും ജാമ്യം തേടി നേരത്ത ബോംബെ കോടതിയെ സമീപിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. കൂട്ടുപ്രതിയായ സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചിട്ടും ബോംബെ ഹൈക്കോടതി തങ്ങള്‍ക്ക് ജാമ്യം നിഷേധിച്ചത് നീതിയല്ലെന്നായിരുന്നു ഇരുവരുടെയും വാദം

നിരവധി ഉപാധികളോടെയാണ് ഇരുവർക്കും സുപ്രീം കോടതി ജാമ്യമനുവദിച്ചത്. പാസ്‌പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി (എൻ ഐ എ) ഉദ്യേഗസ്ഥന് സമര്‍പ്പിക്കണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിടരുത്. താമസിക്കുന്ന സ്ഥലം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ചും നിയന്ത്രണങ്ങളുണ്ട്. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ജസ്റ്റിസ് അനിരുദ്ധ് ബോസ് , ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സുപ്രീം കോടതി
'കയ്യും കാലും കൊത്തി കാളീപൂജ നടത്തും'; ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്

ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ ഇരൂന്നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് 2018 ലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെടയക്കം മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിന് പിന്നില്‍ മാവോവാദികളാണെന്നും അവിടെ നടന്നത് പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനയാണെന്നുമാരോപിച്ചായിരുന്നു കേസ്.

ധാവ്‌ല , ഷോമ സെന്‍ , റോണ വില്‍സണ്‍ , സുധ ഭരദ്വാജ് , ഗൗതം നവ്‌ലാഖ, വരവര റാവു , പ്രൊഫ. സായിബാബ, ഫാ. സ്റ്റാന്‍ സ്വാമി , അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങി 16 പേര്‍ക്കെതിരെയാണ് യു എ പി ഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്.

സുപ്രീം കോടതി
കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്സാന; 'മരിച്ച' നൗഷാദ് ചിരിയോടെ പോലീസ് സ്റ്റേഷനില്‍

സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷമാണ് വെര്‍നണ്‍ ഗോണ്‍സാല്‍വസിനേയും അരുണ്‍ ഫെരേരയേയും പോലീസ് അറ്സ്റ്റ് ചെയ്തത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ആദ്യം ഇരുവരും വീട്ടു തടങ്കലിലായിരുന്നു.

അതേസമയം, ഭീമ കൊറഗേവ് അന്വേഷണ കമ്മിഷന്റെ കാലാവധി ഈ മാസം ആദ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും നീട്ടിയിരുന്നു. ആക്രമണത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2018 ല്‍ ഫെബ്രുവരിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ടംഗ കമ്മിഷന്‍ രൂപീകരിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ എന്‍ പട്ടേലും മുന്‍ ചീഫ് സെക്രട്ടറി സുമിത് മല്ലിക്കുമാണ് സമിതിയിലെ അംഗങ്ങള്‍.

logo
The Fourth
www.thefourthnews.in