സുപ്രീം കോടതി
സുപ്രീം കോടതി

എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം മനഃപൂർവം വൈകിപ്പിക്കുന്നു; മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീം കോടതി നോട്ടീസ്

രണ്ടാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും മറ്റ് കൂറുമാറിയ എംഎൽഎമാർക്കുമെതിരായ അയോ​ഗ്യത ഹർജികളിൽ തീർപ്പ് കൽപ്പിക്കാൻ വൈകുന്നതിൽ സ്പീക്കർ രാഹുൽ നർവേക്കറിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അയോഗ്യത നടപടികൾ മനഃപൂർവം വൈകിപ്പിച്ചെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം എംഎൽഎ സുനിൽ പ്രഭു നൽകിയ ഹർജി  സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി.

സുപ്രീം കോടതി
രണ്ടു വര്‍ഷം, രണ്ട് പിളര്‍പ്പുകള്‍; മഹാരാഷ്ട്ര പ്രതിപക്ഷത്തെ തകര്‍ത്ത ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ‌ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

2023 മെയ് 11 ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയിൽ തീർപ്പുകൽപ്പിക്കാത്ത അയോഗ്യത ഹർജികൾ ന്യായമായ കാലയളവിനുള്ളിൽ തീർപ്പാക്കണമെന്ന് സ്‌പീക്കർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും സ്‌പീക്കർ തീരുമാനം മനപ്പൂർവം വൈകിപ്പിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. അപേക്ഷയുമായി ബന്ധപ്പെട്ട് ഒരു ഹിയറിങ് പോലും നടത്താൻ സ്പീക്കർ തയ്യാറായില്ല.

അയോഗ്യത വിഷയങ്ങളിൽ വാദം കേൾക്കാൻ 15 മെയ്, 23 മെയ്, 02 ജൂൺ, എന്നീ തീയതികളിൽ ഹർജിക്കാരൻ ഹാജരായിട്ട് പോലും സ്പീക്കർ വാദം കേൾക്കാൻ തയ്യാറായില്ല. സ്പീക്കർ തന്റെ ഭരണഘടനാപരമായ ചുമതലകൾ അവഗണിച്ച് തീർപ്പുകൽപ്പിക്കുന്നത് മനപ്പൂർവം വൈകിപ്പിച്ചു എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി
എൻസിപിയിൽ പടലപ്പിണക്കം പുതിയ വഴിത്തിരിവിൽ; മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് അജിത് പവാർ

അയോഗ്യരാക്കപ്പെടാൻ സാധ്യതയുള്ള എംഎൽഎമാർക്ക് നിയമസഭയിൽ തുടരാനും മഹാരാഷ്ട്ര സർക്കാരിൽ ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിക്കാനും അനുവദിക്കുന്നതിനാൽ അയോഗ്യത നടപടികൾ തീരുമാനിക്കുന്നതിൽ സ്പീക്കറുടെ നിഷ്‌ക്രിയത്വം ഗുരുതരമായ ഭരണഘടനാലംഘനമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി
മഹാരാഷ്ട്ര എൻസിപിയിൽ പിളർപ്പ്; അജിത് പവാർ എൻഡിഎയിലേക്ക്, 29 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം

2022 ജൂൺ 23 ന് ഷിൻഡെക്കും മറ്റ് 15 എംഎൽഎമാർക്കുമെതിരെ സുനിൽ പ്രഭു അയോ​ഗ്യത ഹർജി നൽകിയിരുന്നു. സ്പീക്കർ ഇവർക്കെതിരെ നോട്ടീസ് നൽകിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. 2023 മെയ് 11 ലെ ഭരണഘടന ബെഞ്ച് വിധിയിൽ, ശിവസേനയിലെ ഭിന്നതയുമായി ബന്ധപ്പെട്ട വിഷയത്തിൽ, വിശ്വാസ വോട്ടെടുപ്പ് കൂടാതെ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാൻ ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in