'ജനശ്രദ്ധയ്ക്കുവേണ്ടിയുള്ളത്';
പ്രതിപക്ഷ സഖ്യം 
'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് 
തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ജനശ്രദ്ധയ്ക്കുവേണ്ടിയുള്ളത്'; പ്രതിപക്ഷ സഖ്യം 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

സ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി. ജനശ്രദ്ധ ലക്ഷ്യമിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരനായ രോഹിത് ഖേരിവാൾ ഹർജി പിൻവലിക്കുകയായിരുന്നു.

'ജനശ്രദ്ധയ്ക്കുവേണ്ടിയുള്ളത്';
പ്രതിപക്ഷ സഖ്യം 
'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് 
തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ഇലക്ട്രിക് വാഹനങ്ങളില്‍ വയർലെസ് ചാർജിങ്; പുത്തൻ പദ്ധതിയുമായി അമേരിക്കൻ കമ്പനി

എന്നാൽ, ഐ എൻ ഡി ഐ എ എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിൽനിന്ന് പ്രതിപക്ഷ പാർട്ടികളെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഓഗസ്റ്റ് നാലിന് ഡൽഹി ഹൈക്കോടതി 26 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെ സമാനമായ മറ്റൊരു ഹർജി സുപ്രീംകോടതി തള്ളിയത്.

ദേശീയ ചിഹ്നങ്ങളുടെയും നാമങ്ങളുടെയും അനുചിതമായ ഉപയോഗം തടയുന്ന 1950ലെ നിയമത്തിലെ 2, 3 വകുപ്പുകൾ പ്രകാരം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗിരീഷ് ഭരദ്വാജ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്മ്മ, ജസ്റ്റിസ് അമിത് മഹാജന് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണം തേടിയിരുന്നു.

'ജനശ്രദ്ധയ്ക്കുവേണ്ടിയുള്ളത്';
പ്രതിപക്ഷ സഖ്യം 
'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് 
തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി
രാജ്യദ്രോഹക്കുറ്റം പിൻവലിച്ചോ? അതോ പുതിയരൂപത്തിൽ ശക്തിപ്പെടുകയാണോ?

2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് ഉൾപ്പെടുന്ന 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ബംഗളുരുവിൽ ചേർന്ന യോഗത്തിലാണ് ഇന്ത്യ എന്ന് പേര് നൽകിയത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് എന്നതിന്റെ ചുരുക്കപ്പേരായ ഇന്ത്യ എന്ന പേരിൽ മത്സരിക്കുമെന്നും സഖ്യം പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വിശദമായ കര്‍മപദ്ധതി തയാറാക്കുകയാണ് സഖ്യം.

'ജനശ്രദ്ധയ്ക്കുവേണ്ടിയുള്ളത്';
പ്രതിപക്ഷ സഖ്യം 
'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് 
തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി
അമേരിക്കയിൽ ആത്മഹത്യാ നിരക്കിൽ വൻ വർധന; മരണം വരിക്കുന്നവരില്‍ അധികവും പുരുഷന്മാർ
logo
The Fourth
www.thefourthnews.in