സുപ്രീംകോടതി
സുപ്രീംകോടതി

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി: വിധി പറയുന്നത് മാറ്റി സുപ്രീം കോടതി

അനുച്ഛേദം 370 റദ്ദാക്കിയ ഹര്‍ജിക്കെതിരെയുള്ള 16 ദിവസം നീണ്ട വാദം കേള്‍ക്കലിന്റെ അവസാന ദിവസമായിരുന്നു ഇന്ന്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി വിധിപറയാൻ മാറ്റിയത്.

സുപ്രീംകോടതി
സുപ്രീംകോടതി ഇടപെടൽ ഫലംകണ്ടു; ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹർജിയിൽ ഹാജരായ ലക്ചററുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

വിവിധ ഹരജിക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിശോധിച്ചശേഷം ചീഫ് ജസ്റ്റിസാണ് കേസ് വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചത്.

അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹർജികളിഷ 16 ദിവസം നീണ്ട വാദം കേള്‍ക്കലിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് കൗളിന്റെ അവസാന പ്രവൃത്തിദിനം ഡിസംബര്‍ 24ന് ആയതിനാലും ഡിസംബര്‍ 18ന് സുപ്രീം കോടതിയുടെ ശീതകാല അവധി ആരംഭിക്കുന്നതിനാലും വിധി ഡിസംബര്‍ 15നകം പ്രതീക്ഷിക്കാമെന്നാണ് ബാര്‍ ആൻഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദേവ് തുടങ്ങിയവരുടെ പുനപരിശോധന വാദമാണ് ഇന്ന് കോടതി പരിഗണിച്ചത്.

സുപ്രീംകോടതി
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹർജി

''ഞങ്ങളുടെ സ്വയം ഭരണാവകാശം തിരികെ തരണം. ഏകീകൃത രാഷ്ട്രം ഉണ്ടാകണമെങ്കില്‍ ജനങ്ങളുടെ ഹൃദയം കീഴടക്കേണ്ടതുണ്ട്. വിധി നമുക്ക് അനുകൂലമായി വന്നാല്‍ ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ നമുക്ക് സാധിക്കും,'' സഫര്‍ ഷാ വാദിച്ചു.

ഭരണഘടനയുടെ ആമുഖത്തില്‍ നമ്മളെല്ലാവരും ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് പറയുന്നതെന്നും അതില്‍ ജമ്മു കശ്മീരിലെ ജനതയും ഉള്‍പ്പെടുന്നുവെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. എന്നാല്‍ അനുച്ഛേദം 370ലെ രണ്ടാം ഭാഗമാണ് കോടതിക്ക് മുന്നിലുള്ള ഭരണഘടനാ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹർജിക്കാരിലൊരാളായ ലോക്‌സഭ എം.പി അക്ബര്‍ ലോണിനോട് ഭരണഘടനയോടുള്ള കൂറ് വ്യക്തമാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ അഭിവാജ്യഘടകമാണെന്ന് തെളിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

അതോടൊപ്പം ലോണ്‍ നിരവധി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇന്ന് വാദിച്ചു. ഭീകരാക്രമണത്തിനിടെ സുരക്ഷാ സേനയും ശിക്ഷിക്കപ്പെടുന്നുവെന്നും എന്നാല്‍ തീവ്രവാദികള്‍ക്കും ഇരകള്‍ക്കും മാത്രമേ സഹതാപമുള്ളുവെന്നും ലോണ്‍ പറഞ്ഞതായി തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുഷാര്‍ മേത്തയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഗോപാല്‍ ശങ്കരനാരായണനും ലോണിന് വേണ്ടി ഹാജരായ കപില്‍ സിപലും രംഗത്ത് വന്നു.

സുപ്രീംകോടതി
കൈക്കൂലി: ഗെയിൽ എക്സിക്യൂട്ടീവ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

''ഇവിടെ, ഒരു ഹര്‍ജി സമര്‍പ്പിക്കുന്നത് വിഘടനവാദമാണെന്ന് കണക്കാക്കുന്നു. അതിനര്‍ത്ഥം നാമെല്ലാവരും വിഘടനവാദത്തിന് വേണ്ടി വാദിക്കുകയാണെന്നാണോ?'' ഗോപാല്‍ ചോദിച്ചു. വാദപ്രതിവാദങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതാണെന്ന് കപില്‍ സിപലും വാദിച്ചു. അതേസമയം ഹര്‍ജി സമര്‍പ്പിക്കുന്നത് വിഘടനവാദമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

'' ഇത് വളരെ നിര്‍ഭാഗ്യകരമാണ്. അനുച്ഛേദം 32 പ്രകാരം ഹര്‍ജി സമര്‍പ്പിക്കുന്നത് വിഘടനവാദ അജണ്ടയാണെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിലേക്കുള്ള പ്രവേശനം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാണ്. വിഘടനവാദ അജണ്ടയാണിതെന്ന് വാദിച്ച അറ്റോര്‍ണി ജനറലിനെയും സോളിസിറ്റര്‍ ജനറലിനെയും ഞങ്ങള്‍ കേട്ടില്ല. ഇത് ഭരണഘടനാ പ്രശ്‌നമായി തന്നെ പരിഹരിക്കും. വ്യക്തികള്‍ വേദനയോട് കൂടിയാണ് ഈ കോടതിയില്‍ വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് പരിഹരിക്കാനും ഞങ്ങള്‍ക്ക് അറിയാം,''ചന്ദ്രചൂഡ് പറഞ്ഞു.

നാല് വര്‍ഷത്തിന് ശേഷമായിരുന്നു സുപ്രീം കോടതി ഈ വിഷയം പരിഗണിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹരജികള്‍ 2020 മാര്‍ച്ചിലാണ് അവസാനമായി കോടതി പരിഗണിച്ചത്.

logo
The Fourth
www.thefourthnews.in