കശ്മീര്‍ വിധിയില്‍ ജസ്റ്റീസ് കൗള്‍ പറഞ്ഞ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ എന്താണ്?

കശ്മീര്‍ വിധിയില്‍ ജസ്റ്റീസ് കൗള്‍ പറഞ്ഞ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ എന്താണ്?

എന്താണ് 'ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍'? കശ്മീരില്‍ ഈ സമിതി സ്ഥാപിക്കാന്‍ സാധ്യതയുണ്ടോ?

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പഠിക്കാനായി 'ട്രൂത്ത് ആന്‍ഡ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍' രൂപീകരിക്കുന്നതിനെക്കുറിച്ച് ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ സൂചിപ്പിച്ചിരുന്നു. ഈ കമ്മീഷന്‍ സ്ഥാപിതമായാല്‍, കുറഞ്ഞത് 1980 മുതലെങ്കിലും കശ്മീരില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ജസ്റ്റിസ് കൗള്‍ നിരീക്ഷിച്ചിരുന്നു. ഇരകളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് കമ്മീഷന്റെ പ്രധാന പ്രവര്‍ത്തന രീതി. എന്താണ് 'ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍'? കശ്മീരില്‍ ഈ സമിതി സ്ഥാപിക്കാന്‍ സാധ്യതയുണ്ടോ?

ട്രൂത്ത് ആന്റ് ജസ്റ്റീസ് കമ്മീഷന്‍, ട്രൂത്ത് കമ്മീഷന്‍ എന്നൊക്കെ പേരുകളില്‍ അറിയപ്പെടുന്ന ഈ സമിതി, ഭരണകൂടങ്ങളുടെയോ മറ്റ് വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയോ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സമിതിയാണ്. ട്രൂത്ത് കമ്മീഷനുകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള നിയമവിദഗ്ധ പ്രിസിലിയ ഹൈനര്‍, ട്രൂത്ത് കമ്മീഷനുകളെക്കുറിച്ച് നിര്‍വചിക്കുന്നത് ഇങ്ങനെയാണ്:

കശ്മീര്‍ വിധിയില്‍ ജസ്റ്റീസ് കൗള്‍ പറഞ്ഞ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ എന്താണ്?
ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ല, അനുച്ഛേദം 370 താത്കാലികം: ചീഫ് ജസ്റ്റിസ്

ട്രൂത്ത് കമ്മീഷനുകള്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തേക്കാള്‍, കഴിഞ്ഞുപോയ സംഭവങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളുടെ പാറ്റേണുകള്‍ ട്രൂത്ത് കമ്മീഷനുകള്‍ പഠിക്കും. വിഷയങ്ങളില്‍ ബാധിതരായ ജനങ്ങളുമായി ട്രൂത്ത് കമ്മീഷനുകള്‍ നേരിട്ട് ഇടപെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ട്രൂത്ത് കമ്മീഷനുകള്‍ താത്കാലിക സമിതി മാത്രമാണ്. ട്രൂത്ത് കമ്മീഷനുകളെ നിയോഗിക്കേണ്ടതും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കേണ്ടതും സര്‍ക്കാരാണ്.

1974ല്‍ ഉഗാണ്ടയില്‍ സ്ഥാപിതമായ ട്രൂത്ത് കമ്മീഷന്‍ മുതല്‍ 2009ല്‍ കെനിയയില്‍ നിയോഗിച്ച ട്രൂത്ത് കമ്മീഷനെ വരെ പഠനവിധേയമാക്കിയ ഗവേഷകയാണ് ഹെയ്‌നര്‍. ഇവരുടെ വിലയിരുത്തലില്‍, ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും കാനഡിലും സ്ഥാപിതമായ ട്രൂത്ത് കമ്മീഷനുകള്‍ വിവിധ പ്രശ്‌നങ്ങളില്‍ ഇരയായവരുടെ അവസ്ഥകള്‍ കൃത്യമായി വിലയിരുത്തിവയാണ്. ശ്രീലങ്കയിലും നേപ്പാളിലും ട്രൂത്ത് കമ്മീഷനുകള്‍ സ്ഥാപിതമായിട്ടുണ്ട്.

കശ്മീര്‍ വിധിയില്‍ ജസ്റ്റീസ് കൗള്‍ പറഞ്ഞ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ എന്താണ്?
'നിരാശയുണ്ട്, എന്നാലും പോരാടും, ഇത് അവസാനമല്ല'; സുപ്രീം കോടതി വിധിയില്‍ ജമ്മു കശ്മീര്‍ നേതാക്കള്‍

കനേഡിയന്‍ ട്രൂത്ത് ആന്റ് റീകണ്‍സിലിയേഷന്‍ കമ്മീഷന്‍ ഇടപെടല്‍, കാനഡയിലെ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സിസ്റ്റത്തിന്റെ ഭാഗമായി, കുടുംബങ്ങളില്‍ നിന്ന് മാറി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിക്കേണ്ടിവന്ന 15,000 തദ്ദേശീയരായ കുട്ടികളുടെ വിഷയങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതിന് കാരണമായി.

റിപ്പോര്‍ട്ട് തയാറാക്കാനായി ആറുവര്‍ഷമാണ് ട്രൂത്ത് കമ്മീഷന്‍ കാനഡയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചത്. 6,500 ഓളം പേരുമായി കമ്മീഷന്‍ ആശയവിനിമയം നടത്തി. 2007-2015 കാലയളവില്‍ ഈ ട്രൂത്ത് കമ്മീഷന് വേണ്ടി 7.2 കോടിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ചിലവാക്കിയത്. ട്രൂത്ത് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സിസ്റ്റത്തിലെ പ്രവര്‍ത്തനങ്ങളില്‍ വന്‍ മാറ്റമാണ് വന്നത്.

ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് 1995ല്‍ ട്രൂത്ത് കമ്മീഷന്‍ സ്ഥാപിച്ചത്. നൂറ്റാണ്ട് നീണ്ടുനിന്ന വര്‍ണവിവേചന കാലത്തുണ്ടായ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയായിരുന്നു കമ്മീഷന്‍ രൂപീകരിച്ചത്.

കശ്മീര്‍ വിധിയില്‍ ജസ്റ്റീസ് കൗള്‍ പറഞ്ഞ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ എന്താണ്?
കശ്മീരും ജുനഗഡും: വിഭജനകാലത്തെ രണ്ട് വ്യത്യസ്ത കഥകള്‍

കുറ്റകൃത്യങ്ങള്‍ക്കും അതിന് ലഭിച്ച ശിക്ഷകള്‍ക്കും അപ്പുറം, ഇരകളായവരുടേയും കുറ്റവാളികളുടേയും വശങ്ങള്‍ കേട്ട് റിപ്പോര്‍ട്ട് തയാറാക്കാനാണ് കമ്മീഷന്‍ ശ്രമിച്ചത്. അഞ്ച് വാള്യങ്ങളിലായി 1998ലാണ് ട്രൂത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2003ല്‍ രണ്ട് തുടര്‍ വാള്യങ്ങളും പ്രസിദ്ധീകരിച്ചു.

ഇത്തരത്തില്‍ ട്രൂത്ത് കമ്മീഷനുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരുകളാണ്. കശ്മീര്‍ വിഷയത്തില്‍ ട്രൂത്ത് കമ്മീഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ഇനി സ്ഥാപിച്ചാല്‍ തന്നെ, ട്രൂത്ത് കമ്മീഷന് കൃത്യമായ ഇടപെടലുകള്‍ നടത്താനാകുമോ എന്നതും പ്രസക്തമായ ചോദ്യമാണ്.

logo
The Fourth
www.thefourthnews.in