വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണേണ്ടതുണ്ടോ? സുപ്രീം കോടതി വിധി വോട്ടെടുപ്പ് ദിനത്തില്‍

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണേണ്ടതുണ്ടോ? സുപ്രീം കോടതി വിധി വോട്ടെടുപ്പ് ദിനത്തില്‍

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക

വിവിപാറ്റ് സംവിധാനത്തിലെ പേപ്പർ സ്ലിപ്പുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകളും സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. രാവിലെ 10.30ന് സുപ്രധാന വിധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണേണ്ടതുണ്ടോ? സുപ്രീം കോടതി വിധി വോട്ടെടുപ്പ് ദിനത്തില്‍
'തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരമില്ല'; വിവി പാറ്റ് കേസിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി

കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേവലം സംശയത്തിൻ്റെ പേരിൽ പ്രവർത്തിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതുപ്രകാരം വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി വ്യക്തത തേടിയിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നുമാണ് കമീഷൻ വാദം. എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകളും കമീഷൻ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുക.

വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി വ്യക്തത തേടിയിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നുമാണ് കമീഷൻ വാദം.

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്? മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര? കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ? ഇവിഎമ്മിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വ്യക്തത ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം തന്നെ കമ്മിഷൻ ഇക്കാര്യത്തിൽ കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകിയിട്ടുണ്ട്. സിയു,ബിയു, വിവിപാറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും അവയുടേതായ മൈക്രോ കണ്‍ട്രോളറുകളുണ്ട്. ഈ മൈക്രോകണ്‍ട്രോളറുകള്‍ ഇവയില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇവയെ പുറമേ നിന്ന് ആക്സസ് ചെയ്യാന്‍ സാധ്യമല്ല. എല്ലാ മൈക്രോകണ്‍ട്രോളറുകളും ഒറ്റത്തവണ പ്രോഗ്രാമബിള്‍ ആണ്. ഇവയെ മാറ്റാന്‍ സാധിക്കില്ല. ഇസിഐഎല്ലിന് 1400 എസ്എല്‍യുകളും ബിഎച്ച്ഇഎല്ലിന് 3400 എസ്എല്‍യുകളുമുണ്ട്.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണേണ്ടതുണ്ടോ? സുപ്രീം കോടതി വിധി വോട്ടെടുപ്പ് ദിനത്തില്‍
വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ വ്യക്തത വേണം; ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

എല്ലാ മെഷീനുകളിലും വിവരങ്ങള്‍ 45 ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നു. 46-ാം ദിവസം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ബന്ധപ്പെട്ട ഹൈക്കോടതികളുടെ രജിസ്ട്രാര്‍ക്ക് സിഇഒ കത്തെഴുതും. ഹര്‍ജി ഫയല്‍ ചെയ്തെന്ന് അറിയിച്ചാൽ മെഷീനുകളിലെ വിവരങ്ങൾ വീണ്ടും സൂക്ഷിച്ചുവെയ്ക്കും. പോളിങ്ങിനുശേഷം മൂന്നും (ബിയു, സിയു, വിവിപാറ്റ്) സീല്‍ ചെയ്യും എന്നും കോടതി ചോദിച്ച വിവിധ ചോദ്യങ്ങൾക്ക് കമ്മിഷൻ കോടതിയിൽ മറുപടി നൽകി.

അതേസമയം ഇവിഎമ്മിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യമാക്കിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in