രാഹുല്‍ ഗാന്ധിക്ക് നിർണായക ദിനം; 'മോദി' പരാമർശത്തിലെ  
അപകീർത്തി കേസ് ഇന്ന് സുപ്രീംകോടതിയില്‍

രാഹുല്‍ ഗാന്ധിക്ക് നിർണായക ദിനം; 'മോദി' പരാമർശത്തിലെ അപകീർത്തി കേസ് ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക

അപകീർത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2019 ല്‍ കർണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന' രാഹുലിന്റെ പരാമർശമാണ് കേസിനാസ്പദമായ സംഭവം.

രാഹുല്‍ ഗാന്ധിക്ക് നിർണായക ദിനം; 'മോദി' പരാമർശത്തിലെ  
അപകീർത്തി കേസ് ഇന്ന് സുപ്രീംകോടതിയില്‍
അപകീർത്തി കേസ്: സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

സൂറത്ത് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീല്‍ ജൂലൈ ഏഴിനാണ് ഹൈക്കോടതി തള്ളിയത്. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ലെന്നും നീതിയുക്തവും ശരിയാണെന്നുമായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ കണ്ടെത്തല്‍. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ കോടതി 'വീര' സവര്‍ക്കറുടെ കൊച്ചുമകന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ 10 കേസുകള്‍ നിലവിലുണ്ടെന്ന പരാമര്‍ശവും നടത്തി. കേസ് ഒരു വ്യക്തിയെ മാത്രമല്ല, ഒരു വിഭാഗത്തെ സംബന്ധിച്ചുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

രാഹുല്‍ ഗാന്ധിക്ക് നിർണായക ദിനം; 'മോദി' പരാമർശത്തിലെ  
അപകീർത്തി കേസ് ഇന്ന് സുപ്രീംകോടതിയില്‍
'നിയമം ദുരുപയോഗം ചെയ്തു; എല്ലാത്തിനും മുകളില്‍ ജനങ്ങളുടെ കോടതിയുണ്ട്'; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ

നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് എന്തുകൊണ്ടാണെന്നായിരുന്നു കോലാറിലെ പ്രസംഗത്തില്‍ രാഹുലിന്റെ ചോദ്യം. പിന്നാലെയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് രാഹുല്‍ ഗാന്ധിക്ക് വിധിച്ചത്. മാര്‍ച്ചില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് രാഹുലിനെ എം പി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in