മാനനഷ്ടക്കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യണം: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി 21 ന് പരിഗണിക്കും

മാനനഷ്ടക്കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യണം: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി 21 ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷാ വിധി സ്‌റ്റേ ചെയ്യണമന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി ജൂലൈ 21 പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്. മാനനഷ്ടക്കേസില്‍ അയോഗ്യക്കാനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.

മാനനഷ്ടക്കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യണം: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി 21 ന് പരിഗണിക്കും
അപകീർത്തി കേസ്: സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണെന്ന രാഹുലിന്റെ അപ്പീല്‍ ജൂലൈ ഏഴിനാണ് ഹൈക്കോടതി തള്ളിയത്. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ലെന്നും നീതിയുക്തവും ശരിയാണെന്നുമായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ കണ്ടെത്തല്‍. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ കോടതി 'വീര' സവര്‍ക്കറുടെ കൊച്ചുമകന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ 10 കേസുകള്‍ നിലവിലുണ്ടെന്ന പരാമര്‍ശവും നടത്തി. കേസ് ഒരു വ്യക്തിയെ മാത്രമല്ല, ഒരു വിബാഗത്തെ സംബന്ധിച്ചുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

മാനനഷ്ടക്കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യണം: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി 21 ന് പരിഗണിക്കും
വയനാട് ഉപതിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മെല്ലെപ്പോക്കും; നിയമപോരാട്ടത്തിന് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന ഇളവ്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാസ്പദമായ സംഭവം. നീരവ് മോദി, ലളിത് മോദി. തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പിന്നാലെയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് രാഹുല്‍ ഗാന്ധിച്ച് വിധിച്ചത്.

മാനനഷ്ടക്കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യണം: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി 21 ന് പരിഗണിക്കും
'നിയമം ദുരുപയോഗം ചെയ്തു; എല്ലാത്തിനും മുകളില്‍ ജനങ്ങളുടെ കോടതിയുണ്ട്'; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
logo
The Fourth
www.thefourthnews.in