തുടക്കത്തിൽ ദേശീയ ഗാനം വേണമെന്ന നിർദേശം പാലിച്ചില്ല; നയപ്രഖ്യാപനം വായിക്കാതെ തമിഴ്നാട് ഗവർണർ ഇറങ്ങിപ്പോയി

തുടക്കത്തിൽ ദേശീയ ഗാനം വേണമെന്ന നിർദേശം പാലിച്ചില്ല; നയപ്രഖ്യാപനം വായിക്കാതെ തമിഴ്നാട് ഗവർണർ ഇറങ്ങിപ്പോയി

വസ്തുതവും ധാര്‍മികവുമായ കാരണങ്ങളാല്‍ ഡിഎംകെ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവില്ലെന്ന് ആര്‍എന്‍ രവി പറഞ്ഞു

ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഗവർണർ രണ്ട് മിനുറ്റില്‍ പ്രസംഗം അവസാനിപ്പിച്ചത്.

വസ്തുതവും ധാര്‍മികവുമായ കാരണങ്ങളാല്‍ ഡിഎംകെ തയാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവില്ലെന്ന് ആര്‍ എന്‍ രവി പറഞ്ഞു. താന്‍ പ്രസംഗത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയാല്‍ അത് ഭരണഘടനാ പരിഹാസത്തിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും അതിന് ശേഷം ദേശീയ ഗാനം ആലപിക്കുന്നതുമാണ് തമിഴ്നാടിൻ്റെ രീതി. ഇതു മാറ്റണമെന്നും രണ്ടു നേരത്തും ദേശീയഗാനം വേണമെന്നും ഗവർണർ നിർദേശിച്ചിരുന്നു. ഇതു പാലിക്കാതെ വന്നതോടെ ആണ് ഗവർണർ ഇറങ്ങിപ്പോയത്.

ജനങ്ങളുടെ നല്ലതിന് വേണ്ടിയുള്ള ഉത്പാദനപരവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം വാഴ്ക തമിഴ്‌നാട്, വാഴ്ക ഭാരതം, ജയ് ഹിന്ദ്, ജയ് ഭാരത് എന്ന് മുദ്രാവാക്യം ഉയര്‍ത്തി സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ പ്രസംഗത്തിന്റെ തമിഴ്‌നാട് പതിപ്പ് സ്പീക്കര്‍ എം അപ്പാവു അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷവും ഗവര്‍ണര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിലെ അംഗീകരിച്ച ഭാഗങ്ങള്‍ മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്പീക്കര്‍ക്ക് പ്രമേയം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

logo
The Fourth
www.thefourthnews.in