നികുതി വെട്ടിപ്പ്; ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ നടപടിക്കൊരുങ്ങി ആദായ നികുതി വകുപ്പ്

നികുതി വെട്ടിപ്പ്; ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ നടപടിക്കൊരുങ്ങി ആദായ നികുതി വകുപ്പ്

നികുതി വെട്ടിപ്പ് ഉള്‍പ്പെടെ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ നിയമ നടപടികളുമായി ആദായ നികുതി വകുപ്പ്. നികുതി വെട്ടിപ്പ് ഉള്‍പ്പെടെ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം. പല കമ്പനികളും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്നതായും, ഏജന്റുമാര്‍ക്ക് നല്‍കിയ കമ്മീഷന്‍ പേമെന്റുകളില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്നും ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടിയെന്ന് ഇന്ത്യയിലെ പ്രത്യക്ഷ നികുതി വകുപ്പ് മേധാവി നിതിന്‍ ഗുപ്തയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചു

824 കോടി രൂപയുടെ അര്‍ഹതയില്ലാത്ത നികുതി ഇളവ് നേടിയെന്ന ആരോപണത്തില്‍ 16 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെ തിരെ 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (ജിഎസ്ടി) ഇന്റലിജന്‍സ് ആരംഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഐടി വകുപ്പിന്റെ നീക്കം. മൈക്രോ ഫിനാന്‍സിസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക് കോര്‍പറേറ്റ് ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ നല്‍കി. വെബ് മാര്‍ക്കറ്റിങ്, പരസ്യങ്ങള്‍ എന്നിവയ്ക്ക് ചിലവഴിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇത് പ്രകാരം 217 കോടിയുടെ നികുതി വെട്ടിച്ചെന്നുമാണ് വിലയിരുത്തല്‍.

5 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക പ്രീമിയം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ശരാശരി ഇന്ത്യക്കാരെ ബാധിക്കില്ല.

അതേസമയം, ഇത്തവണ ബജറ്റിലെ ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സാധാരണക്കാരെ ബാധിക്കില്ലെന്നും നിതിന്‍ ഗുപ്ത പറയുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക പ്രീമിയം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ശരാശരി ഇന്ത്യക്കാരെ ബാധിക്കില്ല. അത്തരം പോളിസികള്‍ 'സമ്പന്നരോ അതിസമ്പന്നരോ' മാത്രം തിരഞ്ഞെടുക്കും. മരണ ആനുകൂല്യങ്ങള്‍ മാത്രം നല്‍കുന്ന ടേം ഇന്‍ഷുറന്‍സ് പോളിസികളെ പുതിയ നിര്‍ദേശം ബാധിക്കില്ലെന്നും പ്രത്യക്ഷ നികുതി വകുപ്പ് മേധാവി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in