നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്

നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്

നൂഹ് വർഗീയ സംഘർഷത്തിൽ കൂടുതൽ പ്രതികളെ പിടികൂടാൻ പോലീസ്

ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും ഏറ്റുമുട്ടൽ. ടൗരു മേഖലയിൽ ഒളിവിൽകഴിഞ്ഞിരുന്ന മുഖ്യപ്രതികളിൽ ഒരാളായ വാഷിമിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് വെടിയുതിർത്തു. കാലിന് വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടൗരുവിലെ ആരവല്ലിസിൽ നിന്നാണ് വാഷിം അറസ്റ്റിലായത്. പ്രതിയുടെ പക്കൽനിന്ന് ഒരു നാടൻ പിസ്റ്റളും അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തു. വാഷിമിനെ കണ്ടെത്തി കൊടുക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. കവർച്ച, കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്
ഹരിയാന: നൂഹിൽ പൊളിക്കൽ നടപടി നേരിട്ട 354 പേരിൽ 283 പേരും മുസ്ലീംങ്ങള്‍, ജനസംഖ്യ ചൂണ്ടിക്കാട്ടി ന്യായീകരിച്ച് അധികൃതർ

ഒരാഴ്ചയ്ക്കിടെ നൂഹിൽ നടക്കുന്ന രണ്ടാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. നൂഹിലെ വർഗീയ ആക്രമണങ്ങളിൽ ഉൾപ്പെട്ട രണ്ട് കലാപകാരികളെ ഓഗസ്റ്റ് 15-നും 16-നും ഏറ്റുമുട്ടലുകളിലൂടെ പിടികൂടിയിരുന്നു. അന്നും പ്രതികളിലൊരാളുടെ കാലിന് നേരെ പോലീസ് വെടിയുതിർത്തിരുന്നു. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു വെടിയുതിർത്തത്. ഇവരിൽനിന്നും തോക്കുകളുൾപ്പെടെ പിടിച്ചെടുത്തിരുന്നു.

നൂഹ് വർഗീയ സംഘർഷം: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിർത്ത് പോലീസ്
'യോഗികളുടെ കാല് തൊടുന്ന ശീലമുണ്ട്' ; വിവാദങ്ങളിൽ വിശദീകരണവുമായി രജനീകാന്ത്

ജൂലൈ 31നാണ് ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമുളള നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ വർഗീയ സംഘർഷം ഉടലെടുത്തത്. പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, കലാപം നടത്തിയത് സംസ്ഥാനത്ത് അനധികൃത കുടിയേറ്റം നടത്തിയവരാണെന്ന് ചൂണ്ടിക്കാട്ടി നൂഹിൽ സർക്കാർ നടത്തിയ പൊളിക്കല്‍ നടപടികൾ ഏറെയും ബാധിച്ചത് മുസ്ലീങ്ങളെയാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടാണ് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്തത്.

logo
The Fourth
www.thefourthnews.in