"വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ ഹബ്"; വിവാദ പരാമർശവുമായി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

"വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ ഹബ്"; വിവാദ പരാമർശവുമായി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കാസർ​ഗോഡ് ജില്ലകൾക്കെതിരെയാണ് സുദീപ്തോ സെന്നിന്റെ പരാമർശം

വടക്കൻ കേരളത്തെ ഭീകരവാദ ശൃംഖലകളുടെ താവളമെന്ന് വിശേഷിപ്പിച്ച് ‘ദ കേരള സ്റ്റോറി’ സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കാസർ​ഗോഡ് ജില്ലകൾക്കെതിരെയാണ് സുദീപ്തോ സെന്നിന്റെ വിവാദ പരാമർശം. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രതികരണം.

"വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ ഹബ്"; വിവാദ പരാമർശവുമായി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ
'വ്യാജ വിവരത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം'; കേരള സ്റ്റോറി നിരോധനത്തെ ന്യായീകരിച്ച് ബംഗാൾ സർക്കാർ

"കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്, മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളമാണ്. കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്. നൃത്തവും കായലുകളും ആനകളും കളരിപ്പയറ്റും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് നിറഞ്ഞതാണ് കേരളത്തിന്റെ ഒരു മുഖം. ദക്ഷിണ കർണാടകയോട് ചേർന്ന് കിടക്കുന്ന മലപ്പുറവും, കോഴിക്കോടും കാസർഗോഡും ഉൾപ്പെടുന്ന വടക്കൻ കേരളത്തിലെ ഭീകരവാദ ശൃംഖലയാണ് മറ്റൊരു മുഖം," സുദീപ്തോ സെൻ പറഞ്ഞു.

"വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ ഹബ്"; വിവാദ പരാമർശവുമായി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ
'കേരള സ്റ്റോറി വിലക്കിയിട്ടില്ല, പ്രദർശനം നിർത്തിയത് ആളില്ലാത്തതിനാൽ'; തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഐഎസിൽ ചേരുന്നതായാണ് ദ കേരള സ്റ്റോറിയുടെ പ്രമേയം. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ റിലീസിന് മുൻപ് തന്നെ ചിത്രത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. സംഘപരിവാർ അജണ്ടയാണ് ചിത്രമെന്ന് സിപിഎമ്മും കോൺഗ്രസും വിമർശനമുന്നയിച്ചു.

"വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ ഹബ്"; വിവാദ പരാമർശവുമായി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ
'പശ്ചിമബംഗാളിന് എന്താണ് പ്രത്യേകത?' കേരള സ്റ്റോറി നിരോധനത്തിൽ വിശദീകരണം തേടി സുപ്രീംകോടതി

ചില സംസ്ഥാനങ്ങളിൽ നികുതിയിളവ് നൽകി ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ചിത്രത്തിന് നിരോധനം ഏർപ്പെടുത്തി. ബംഗാളിലേത് സർക്കാർ തീരുമാനമായിരുന്നെങ്കിൽ, സിനിമ കാണാൻ ആളുകളെത്തുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷനാണ് തമിഴ്നാട്ടിൽ വിലക്ക് തീരുമാനിച്ചത്. ചിത്രത്തിൽ വിദ്വേഷ പരാമർശമുണ്ടെന്നും ചിത്രം സാമുദായിക ഐക്യം തകർക്കുന്നതെന്നും ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in