പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു; നിയമോപദേശത്തെ തുടർന്നെന്ന് സൂചന

പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു; നിയമോപദേശത്തെ തുടർന്നെന്ന് സൂചന

2022 ജൂലൈയിലും ഒക്ടോബറിലും സമാനമായ രീതിയില്‍ ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു

പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. അക്കൗണ്ട് ട്വിറ്ററില്‍ തിരയുമ്പോള്‍ നിയമപരമായ നിർദേശത്തെ തുടർന്ന് നിരോധിച്ചിരിക്കുന്നു എന്നാണ് കാണിക്കുന്നത്. 2022 ജൂലൈയിലും ഒക്ടോബറിലും സമാനമായ രീതിയില്‍ ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

അക്കൗണ്ട് തിരയുമ്പോള്‍ വിത്ത് ഹെല്‍ഡ് അഥവാ അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കാണിക്കുന്നത്. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യയില്‍ അക്കൗണ്ട് തടഞ്ഞുവെച്ചത്. അക്കൗണ്ട് മരവിപ്പിക്കാനുള്ള കാരണമെന്താണെന്ന് ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. നിയമപരമായി ലഭിച്ച ഉപദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ പ്രാഥമിക വിവരം. ഇന്ത്യ പാകിസ്താന്‍ ഐടി മന്ത്രാലയങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

തുര്‍ക്കി, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും പാകിസ്താന്‍ എംബസിയുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഓഗസറ്റില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ട് യൂട്യൂബ് ചാനലുകളും നിരോധിച്ചിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള വ്യാജ ഉളളടക്കമുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനായിരുന്നു അത്. 2021 ലെ ഐടി വകുപ്പ് നിയമപ്രകാരമാണ് ഇപ്പോള്‍ അക്കൗണ്ട് നിരോധിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in