'17 ലക്ഷം കുട്ടികളെ ബാധിക്കും', യു പി മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

'17 ലക്ഷം കുട്ടികളെ ബാധിക്കും', യു പി മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ഉത്തര്‍പ്രദേശിലെ മദ്‌റസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. 2004ല്‍ ആണ് യുപി സര്‍ക്കാര്‍ ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് പാസാക്കിയത്. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി നടപടി.

ഹര്‍ജിയില്‍ ജൂലൈ അവസാന വാരം അന്തിമ വാദം കേള്‍ക്കും

നിയമം റദ്ദാക്കിയ കോടതി നടപടി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ജൂലൈ അവസാന വാരം അന്തിമ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതുവരെ ഹൈക്കോടതി വിധിയും ഉത്തരവും സ്‌റ്റേ ചെയ്യുകയായിരുന്നു.

'17 ലക്ഷം കുട്ടികളെ ബാധിക്കും', യു പി മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ഗ്യാൻവാപിയില്‍ തല്‍സ്ഥിതി തുടരണം; നിലവറയിലെ പൂജ സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

സംസ്ഥാനത്തെ മദ്രസകളുടെ സര്‍വേ നടത്താന്‍ യുപി സര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു യുപി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ഇതെന്നും ചൂണ്ടിക്കാട്ടി അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതി അന്ന് വിധി പറഞ്ഞത്.

മദ്രസ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ പുതിയ പദ്ധതി രൂപവത്കരിക്കണമെന്നുള്‍പ്പെടെ ആയിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞത്. ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി പേരുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഭീഷണി നേരിട്ടിരുന്നു.

logo
The Fourth
www.thefourthnews.in