കോവിഡ് വ്യാപനം: രാജ്യത്ത് അടുത്ത 40 ദിവസം നിര്‍ണായകമെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് വ്യാപനം: രാജ്യത്ത് അടുത്ത 40 ദിവസം നിര്‍ണായകമെന്ന് ആരോഗ്യമന്ത്രാലയം

രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്ത് 6000 പേര്‍ക്കാണ് രോഗം സഥിരീകരിച്ചത്

കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി പകുതിയോടെ രോഗികള്‍ വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്ത് 6000 പേര്‍ക്കാണ് രോഗം സഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ വിദേശത്തു നിന്നെത്തിയ 39 പേരിലാണ് രോഗം കണ്ടെത്തിയത്. ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ വിമാനത്താവളങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ രണ്ട് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ആഗോളതലത്തില്‍ കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. കേസുകളില്‍ വർധനവുണ്ടായാല്‍, എല്ലാ സംസ്ഥാനങ്ങളിലും ക്ലിനിക്കല്‍ സൗകര്യങ്ങൾ വേഗത്തില്‍ ലഭ്യമാക്കുകയാണ് മോക്ക് ‍ഡ്രില്ലിന്റെ ലക്ഷ്യം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത, ഐസൊലേഷൻ ബെഡുകളുടെ കപ്പാസിറ്റി, ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് ശ്രമം.

logo
The Fourth
www.thefourthnews.in