വെള്ളപ്പൊക്ക ഭീഷണിയില്‍ താജ്മഹലും; 45 വർഷത്തിനുശേഷം ആദ്യമായി യമുനാനദി സ്മാരകത്തിൻ്റെ മതിലുകളില്‍ തൊട്ടു

വെള്ളപ്പൊക്ക ഭീഷണിയില്‍ താജ്മഹലും; 45 വർഷത്തിനുശേഷം ആദ്യമായി യമുനാനദി സ്മാരകത്തിൻ്റെ മതിലുകളില്‍ തൊട്ടു

കനത്തമഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് 497.9 അടിയായി ഉയര്‍ന്നു

നിർത്താതെ പെയ്യുന്ന മഴയില്‍ യമുനാനദി കരകവിഞ്ഞൊഴുകിയതോടെ താജ്മഹലും വെള്ളപ്പൊക്ക ഭീഷണിയില്‍. 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യമുനാ നദി താജ്മഹലിന്റെ മതിലുകളെ തൊടുന്നത്. കനത്തമഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് 497.9 അടിയായി ഉയര്‍ന്നു. 1978 ലെ വെള്ളപ്പൊക്കത്തിലാണ് അവസാനമായി യമുന കരകവിഞ്ഞൊഴുകി താജ്മഹലിന് സമീപമെത്തിയത്. നദിയിലെ ജലം ഉയര്‍ന്നതോടെ സ്മാരകത്തിൻ്റെ പുറകിലെ പൂന്തോട്ടം മുങ്ങിപ്പോവുകയും സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.

വെള്ളപ്പൊക്ക ഭീഷണിയില്‍ താജ്മഹലും; 45 വർഷത്തിനുശേഷം ആദ്യമായി യമുനാനദി സ്മാരകത്തിൻ്റെ മതിലുകളില്‍ തൊട്ടു
യമുന കരകവിഞ്ഞു; ഡൽഹിയിൽ ആശങ്ക ഉയരുന്നു, കേന്ദ്രം ഇടപെടണമെന്ന് അരവിന്ദ് കെജ്രിവാൾ

ഏത്രവലിയ വെള്ളപ്പൊക്കത്തേയും നേരിടാന്‍ കഴിയുന്ന വിധത്തിലാണ് താജ്മഹലിന്റെ രൂപകല്പനയെന്നും അതുകൊണ്ട് ഭയപ്പെടാനില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്‌പേയ് വ്യക്തമാക്കി. '' ശക്തമായ വെള്ളപ്പൊക്കത്തിന്റെ സമയത്തും വെള്ളം അകത്തേക്ക് കടക്കാത്ത രീതിയിലാണ് ഈ സ്മാരകം രൂപകല്പന ചെയ്തിരിക്കുന്നത്'' അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ സിക്കിന്ദ്രയിലെ കൈലാഷ് ക്ഷേത്രം മുതല്‍ താജ്മഹലിനടുത്തുള്ള ദസ്സറ ഘട്ട് വരെയുള്ള നദീതടങ്ങളില്‍ വെള്ളംകയറുന്നത് തടയാനായി അധികൃതര്‍ സുരക്ഷാ ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ആഗ്രയില്‍ വെള്ളപ്പൊക്ക സാധ്യത ഉയരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. യമുന കരകവിഞ്ഞൊഴുകി തുടങ്ങിയതോടെ സമീപത്തുള്ള റോഡുകളും താജ്ഗഞ്ചിലെ ഒരു ശ്മശാനവും മുങ്ങി, കൂടാതെ ഇത്മദ്-ഉദ്- ദൗല സ്മാരകത്തിലേക്കും വെള്ളം കയറുന്നുണ്ട്. സ്മാരകങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

യമുനയിലെ മലിനജലം താജ്മഹലിന് വലിയ പ്രശ്‌നം സൃഷ്ടിക്കും, ഇത് സ്മാരകത്തിന്റെ നിറവ്യത്യാസത്തിനും ശോഷണത്തിനും കാരണമാകും

യമുനാനദിയില്‍ നിന്നുള്ള വെള്ളം അഴുക്കുചാലുകളിലേക്കെത്തിയതോടെ അവ നിറഞ്ഞുകവിയുകയും താജ്മഹലിലേക്ക് പോകുന്ന റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. യമുനയിലെ ജലനിരപ്പ് ഉയരുന്നത് നദിയിലെ നിലവിലെ മാലിന്യ പ്രശ്‌നത്തെയും ഉയര്‍ത്തിക്കാട്ടുന്നു. യമുനയിലെ മലിനജലം താജ്മഹലിന് വലിയ പ്രശ്‌നം സൃഷ്ടിക്കും, ഇത് സ്മാരകത്തിന്റെ നിറവ്യത്യാസത്തിനും ശോഷണത്തിനും കാരണമാകും.

യമുനയിലെ ജലനിരപ്പ് ഞായറാഴ്ച വരെ 495.8 അടിയായിരുന്നു. യമുനയിലെ താഴ്ന്ന വെള്ളപ്പൊക്കനിരപ്പ് 495 അടിയാണ്. ഏറ്റവും കൂടിയത് 508 അടിയാണ്.വെള്ളപ്പൊക്കത്തെ നേരിടാനുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമാണെന്നും, ബോട്ട് ജീവനക്കാരും മുങ്ങല്‍ വിദഗ്ധരുമെല്ലാം തയ്യാറാണെന്നും, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളപ്പൊക്ക ഭീഷണിയില്‍ താജ്മഹലും; 45 വർഷത്തിനുശേഷം ആദ്യമായി യമുനാനദി സ്മാരകത്തിൻ്റെ മതിലുകളില്‍ തൊട്ടു
ഡൽഹിയിൽ വീണ്ടും മഴ; 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരും

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നതാണ് യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഖ്ല അണക്കെട്ടില്‍ നിന്ന് 1,06,473 ക്യുസെക്സും മഥുരയിലെ ഗോകുല്‍ അണക്കെട്ടില്‍ നിന്ന് 1,24,302 ക്യുസെക്സ് വെള്ളവുമാണ് തുറന്ന് വിട്ടത്.

logo
The Fourth
www.thefourthnews.in