സുപ്രീംകോടതി നിരോധനം നീക്കിയിട്ടും മാറ്റമില്ല; ബംഗാളിൽ തീയേറ്റർ കാണാതെ 'ദ കേരളാ സ്റ്റോറി'

സുപ്രീംകോടതി നിരോധനം നീക്കിയിട്ടും മാറ്റമില്ല; ബംഗാളിൽ തീയേറ്റർ കാണാതെ 'ദ കേരളാ സ്റ്റോറി'

തീയേറ്റർ ഉടമകളുടെ നിലപാടിൽ മാറ്റമില്ലെന്നും ചിത്രം പ്രദർശിപ്പിക്കാമെന്ന് ആരും വാക്കു നൽകിയിട്ടില്ലെന്നും ബംഗാളിലെ കേരള സ്റ്റോറിയുടെ വിതരണക്കാരനായ സതദീപ് സാഹ പറഞ്ഞു

നിരോധനം നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്ന് രണ്ടാം ദിവസവും പശ്ചിമ ബംഗാളിൽ പ്രദർശനത്തിനെത്താതെ വിവാദ ചിത്രം ദ കേരളാ സ്റ്റോറി. ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് തീയേറ്റർ ഉടമകൾ വിട്ടു നിന്നതോടെയാണ് തത്വത്തിൽ നിരോധനം പ്രാബല്യത്തിലായത്.

സുപ്രീംകോടതി നിരോധനം നീക്കിയിട്ടും മാറ്റമില്ല; ബംഗാളിൽ തീയേറ്റർ കാണാതെ 'ദ കേരളാ സ്റ്റോറി'
ദ കേരള സ്റ്റോറി: പ്രദർശനം തടഞ്ഞ ബംഗാള്‍ സർക്കാർ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന ചിത്രമെന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറിക്ക് ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം രണ്ട് ദിവസം മുൻപാണ് സുപ്രീംകോടതി നീക്കിയത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ വിതരണക്കാർ സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകളെ സമീപിച്ചുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തീയേറ്റർ ഉടമകളുടെ നിലപാടിൽ മാറ്റമില്ലെന്നും ചിത്രം പ്രദർശിപ്പിക്കാമെന്ന് ആരും വാക്കു നൽകിയിട്ടില്ലെന്നും ബംഗാളിലെ കേരള സ്റ്റോറിയുടെ വിതരണക്കാരനായ സതദീപ് സാഹ പിടിഐയോട് പറഞ്ഞു. പശ്ചിമബംഗാൾ വർഗീയ കലാപമുണ്ടാകുമെന്ന് ആരോപിച്ച് നിരോധനമേർപ്പെടുത്തിയ ചിത്രം പ്രദർശിപ്പിക്കാൻ തീയേറ്റർ ഉടമകൾക്ക് ഭയമാണെന്നും കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്ത സെൻ പ്രതികരിച്ചു. ചിലയിടങ്ങളിൽ നിന്ന് ചിത്രം പ്രദർശിപ്പിക്കാതിരിക്കാൻ ഭീഷണിയുണ്ടെന്ന് തീയേറ്റർ ഉടമകൾ വെളിപ്പെടുത്തിഎന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി നിരോധനം നീക്കിയിട്ടും മാറ്റമില്ല; ബംഗാളിൽ തീയേറ്റർ കാണാതെ 'ദ കേരളാ സ്റ്റോറി'
'വളച്ചൊടിച്ച കഥ'; ദ കേരള സ്റ്റോറി നിരോധിച്ച് ബംഗാൾ

മെയ് അഞ്ചിന് വിവാദ ചിത്രമായ കേരളം സ്റ്റോറി തീയേറ്ററുകളിൽ എത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഐഎസിൽ ചേരുന്നതായാണ് ചിത്രത്തിന്റെ പ്രമേയം. മെയ് എട്ടിന് കേരള സ്റ്റോറിക്ക് പശ്ചിമബംഗാൾ സർക്കാർ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. വിദ്വേഷത്തിന്റെയും അക്രമത്തിന്റേതുമായ സംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും വേണ്ടിയാണ് നിരോധനമെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന. സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി സിനിമയുടെ പ്രദർശന വിലക്ക് നീക്കുകയായിരുന്നു. രാജ്യത്ത് മറ്റെല്ലായിടത്തും ചിത്രം പ്രദർശിപ്പിക്കുന്നുണ്ടല്ലോ എന്നാണ് കോടതി ബംഗാൾ സർക്കാരിനോട് പറഞ്ഞത്.

സുപ്രീംകോടതി നിരോധനം നീക്കിയിട്ടും മാറ്റമില്ല; ബംഗാളിൽ തീയേറ്റർ കാണാതെ 'ദ കേരളാ സ്റ്റോറി'
സ്വീകാര്യതക്കുറവ്, ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യത; 'ദ കേരള സ്റ്റോറി' പ്രദർശനം റദ്ദാക്കി തമിഴ്നാട്

നേരത്തെ തമിഴ്നാട്ടിലും ചിത്രം പ്രദശനത്തിന് എത്തിയിരുന്നില്ല. സർക്കാർ ഉത്തരവ് ഇല്ലെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ആളുകൾ എത്താത്തതിനെ തുടർന്നും പ്രദശിപ്പിക്കേണ്ടെന്ന് മൾട്ടിപ്ലക്സ് സംഘടനകൾ പ്രദർശനം ഒഴിവാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in