ലഡാക്കില്‍ ചൈനയെ തടയാന്‍ സാധിക്കാത്തവര്‍ എന്നെ കാര്‍ഗിലില്‍ തടയുന്നു: ഒമര്‍ അബ്ദുല്ല

ലഡാക്കില്‍ ചൈനയെ തടയാന്‍ സാധിക്കാത്തവര്‍ എന്നെ കാര്‍ഗിലില്‍ തടയുന്നു: ഒമര്‍ അബ്ദുല്ല

കാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ ലഡാക്ക് ഭരണകൂടം അനുവദിക്കില്ലെന്ന് ആരോപണം

കാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ ലഡാക്ക് ഭരണകൂടം അനുവദിക്കില്ലെന്ന ആരോപണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. ''ഇവിടെ വരരുതെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. കിഴക്കന്‍ ലഡാക്കില്‍ ചൈന വരുന്നു. അത് തടയാന്‍ അവരെക്കൊണ്ട് സാധിക്കുന്നില്ല. അവരെ തിരിച്ചുവിടാനും അവര്‍ക്ക് കഴിയുന്നില്ല. ഞങ്ങള്‍ കാര്‍ഗിലില്‍നിന്ന് ദ്രാസ് വഴി കാര്‍ഗിലിലേക്ക് പോകുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ നഗരം പിടിച്ചെടുക്കാനല്ല പോകുന്നത്'' - ദ്രാസില്‍ പാര്‍ട്ടി അനുയായികളെ അഭിസംബോധന ചെയ്യവെ ഒമര്‍ പറഞ്ഞു.

ദ്രാസില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനോ, ബംഗ്ലാവ് സൗകര്യം ഉപയോഗിക്കാനോ അധികൃതര്‍ അനുവദിക്കുന്നില്ല.

ദ്രാസില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനോ, ബംഗ്ലാവ് സൗകര്യം ഉപയോഗിക്കാനോ അധികൃതര്‍ അനുവദിക്കുന്നില്ല. ഞാന്‍ ആറ് വര്‍ഷം ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ആയിരുന്നു. പക്ഷേ, ഒന്ന് ഫ്രഷാകാന്‍ മാത്രമാണ് ഡാക് ബംഗ്ലാവ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. സ്വന്തം തീരുമാനങ്ങളില്‍ സര്‍ക്കാരിന് തന്നെ ആത്മവിശ്വാസം ഇല്ലാത്ത സ്ഥിതിയാണ്. 2019 ഓഗസ്റ്റില്‍ അവര്‍ ജമ്മു കശ്മീരില്‍നിന്ന് ലഡാക്കിനെ വേര്‍പെടുത്തി. അത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള തീരുമാനം ആയിരുന്നെങ്കില്‍, പിന്നെന്തിനാണ് ഞങ്ങള്‍ ഇവിടെ വരുന്നതിനെ ഭയപ്പെടുന്നത്? ഒമര്‍ ചോദിച്ചു.

ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്

ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാങ്കല്‍പ്പിക അതിര്‍ത്തികള്‍ വരച്ചുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. ഞങ്ങളുടെ ബന്ധം വളരെ ശക്തമാണ്. ഇത്തരം വ്യാജ രേഖകള്‍കൊണ്ട് അതിനെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് ഒമര്‍ പറഞ്ഞു.

നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാക്കാനാകും. നിങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന കാര്യവും ഞങ്ങള്‍ മനസിലാകും - ഒമര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in