'ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാവില്ല'; ഛണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിൽ രൂക്ഷവിമർശവുമായി സുപ്രീംകോടതി

'ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാവില്ല'; ഛണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിൽ രൂക്ഷവിമർശവുമായി സുപ്രീംകോടതി

വരണാധികാരിക്കെതിരെ രൂക്ഷവിമർശമുയർത്തിയ സുപ്രീംകോടതി ക്രമക്കേട് നടത്തിയവർക്കെതിരെ നിയമ നടപടി വേണമെന്ന് നിരീക്ഷിച്ചു

ബിജെപി വിജയിച്ച ഛണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പ് നടപടികൾക്കെതിരെ രൂക്ഷവിമർശവുമായി സുപ്രീംകോടതി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി, വരണാധികാരി അനില്‍ മസീഹിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് നിർണായക നിരീക്ഷണം.

കോൺഗ്രസ്-ആം ആദ്മി പാർട്ടി (എഎപി) സഖ്യത്തെ തോൽപ്പിച്ചാണ് ബിജെപി ഛണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തത്. ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപിച്ച് എഎപി കോടതിയെ സമീപിക്കുകയായിരുന്നു. വരണാധികാരി ബാലറ്റ് പേപ്പർ വികൃതമാക്കുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു എഎപിയുടെ ഹർജി.

തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി കോടതി നിരീക്ഷിച്ചു. വരണാധികാരിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ സുപ്രീംകോടതി ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടി'യാണെന്നും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ക്രമക്കേട് നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

''ഇങ്ങനെയാണോ തിരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ക്രമക്കേട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം,'' വിവാദമായ തിരഞ്ഞെടുപ്പിന്റെ വീഡിയോ കണ്ടശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

'ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാവില്ല'; ഛണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിൽ രൂക്ഷവിമർശവുമായി സുപ്രീംകോടതി
'ഇന്ത്യ' മുന്നണിയുടെ 'ആദ്യ മത്സരം'; ഫലം വന്നപ്പോള്‍ ബിജെപിക്ക് ജയം, ചണ്ഡീഗഢില്‍ എഎപിക്കും കോണ്‍ഗ്രസിനും ഷോക്ക്

തിരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ ഇത്തരത്തിൽ കളങ്കപ്പെടുത്തരുതെന്നും ഈ പ്രവൃത്തികളെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഇന്ന് വൈകീട്ട് അഞ്ചിനുള്ളിൽ തിരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും കൈമാറാൻ ഉത്തരവിട്ടു. അടുത്ത തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. ഏഴിന് നിശ്ചയിച്ചിരുന്ന ഛണ്ഡിഗഡ് കോർപറേഷൻ കൗൺസിൽ യോഗം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടത്തരുതെന്ന് കോടതി നിർദേശിച്ചു.

മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പിൽ പരാജയപ്പെട്ട എ എ പി കൗൺസിലർ കുൽദീപ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുൽദീപ് നേരത്തെ ചണ്ഡീഗഢ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിക്കാത്ത സാഹചര്യത്തിലാണിത് സുപ്രീം കോടതിയിലെത്തിയത്.

'ഇന്ത്യ' മുന്നണിയും ബിജെപിയും തമ്മില്‍ ആദ്യമായി നേരിട്ട് പോരാടുന്നെന്ന് എഎപി അവകാശപ്പെട്ട തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്-എഎപി സഖ്യത്തിലെ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍ 12 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ മനോജ് സോന്‍കര്‍ 16 വോട്ട് നേടി. എട്ട് വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെയാണ് കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചത്.

മേയര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ബിജെപിക്കെതിരെ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. മേയര്‍ സ്ഥാനത്തേക്ക് എഎപിയും സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസുമാണ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. ഈ സ്ഥാനങ്ങളിലേക്കും ബിജെപിക്കായിരുന്നു വിജയം. മേയര്‍ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിൽനിന്ന് എഎപി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടുനിൽക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in