മണിപ്പൂരില്‍ കാണാതായ നാലുപേരില്‍ മൂന്നുപേര്‍ മരിച്ചനിലയില്‍; ഒരാള്‍ക്കായി  തെരച്ചില്‍

മണിപ്പൂരില്‍ കാണാതായ നാലുപേരില്‍ മൂന്നുപേര്‍ മരിച്ചനിലയില്‍; ഒരാള്‍ക്കായി തെരച്ചില്‍

കാട്ടില്‍ വിറക് ശേഖരിക്കാനായി പുറപ്പെട്ട നാലംഗ സംഘത്തിലെ മൂന്നുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ കാണാതായ നാലുപേരില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടില്‍ വിറക് ശേഖരിക്കാനായി പുറപ്പെട്ട നാലംഗ സംഘത്തിലെ മൂന്നുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ ജില്ലാ അതിര്‍ത്തിയില്‍ ബുധനാഴ്ച ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇവര്‍ തമ്മില്‍ വെടിവെപ്പുമുണ്ടായി. ഇതിനിടെയാണ് അക്‌സോയ് ഗ്രാമത്തില്‍ നിന്ന് നാലുപേരെ കാണാതായത്. ഇബംചി സിങ് (51), ഇയാളുടെ മകന്‍ ആനന്ദ് സിങ് (20), റോമന്‍ സിങ് (38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദാരാ സിങിനെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. എങ്ങനെയാണ് ഇവര്‍ മരിച്ചത് എന്നതുസംബന്ധിച്ച വിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ചെറിയ ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുകയാണ്. ഇന്നലെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നൂറോളംപേരെ ഈ മേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളുമാണ് മാറ്റിപാര്‍പ്പിച്ചവരില്‍ കൂടുതലും. കഴിഞ്ഞവര്‍ഷം മെയ് മൂന്നുമുതല്‍ ആരംഭിച്ച കലാപത്തില്‍ ഇതിനോടകം 180 പേര്‍ കൊല്ലപ്പെട്ടു എന്നണ് ഔദ്യോഗിക കണക്ക്.

മണിപ്പൂരില്‍ കാണാതായ നാലുപേരില്‍ മൂന്നുപേര്‍ മരിച്ചനിലയില്‍; ഒരാള്‍ക്കായി  തെരച്ചില്‍
'അമ്മയുടെ അവസാന പിടച്ചില്‍, ആ കരച്ചില്‍, അന്നത്തെ രാത്രി...'; ബില്‍ക്കിസ് ബാനു കേസിലെ പ്രായം കുറഞ്ഞ സാക്ഷി പറയുന്നു

അതേസമയം, ചുരാചന്ദ്പുരില്‍ സൈന്യം നടത്തിയ റെയ്ഡില്‍ ആയുധ ശേഖരങ്ങള്‍ പിടിച്ചെടുത്തു. എകെ 56 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള തോക്കുകളും സ്‌ഫോടക വസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇംഫാല്‍ വെസ്റ്റ്, കക്ചിങ്, ബിഷ്ണുപുര്‍, ഇംഫാല്‍ ഈസ്റ്റ് മേഖലകളില്‍ സൈന്യം വ്യാപക തിരച്ചിലാണ് നടത്തുന്നത്.

logo
The Fourth
www.thefourthnews.in