ആവശ്യങ്ങള്‍ക്കായി ട്രാക്ടർ റാലി നടത്തി കര്‍ഷകര്‍;  അനുഭാവപൂർണമായ പ്രതികരണമില്ലാതെ സര്‍ക്കാര്‍

ആവശ്യങ്ങള്‍ക്കായി ട്രാക്ടർ റാലി നടത്തി കര്‍ഷകര്‍; അനുഭാവപൂർണമായ പ്രതികരണമില്ലാതെ സര്‍ക്കാര്‍

യമുന എക്‌സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടർ റാലി

കർഷകസമരത്തിന്റെ ഭാഗമായി ഇന്നലെ ഡൽഹി നോയിഡ അതിർത്തിയിൽ കർഷകർ ട്രാക്ടർ റാലി നടത്തി കര്‍ഷകര്‍. യമുന എക്സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടർ റാലി. അത് മഹാമായ ഫ്ലൈ ഓവറിൽ എത്തിയതോടെ ആളുകൾ ട്രാക്ടറിൽ നിന്ന് പുറത്തിറങ്ങി കുത്തിയിരിപ്പു സമരം നടത്തി. ഇത് ഗതാഗത കുരുക്കിനു കാരണമായിരുന്നു.

ആവശ്യങ്ങള്‍ക്കായി ട്രാക്ടർ റാലി നടത്തി കര്‍ഷകര്‍;  അനുഭാവപൂർണമായ പ്രതികരണമില്ലാതെ സര്‍ക്കാര്‍
കർഷക പ്രതിഷേധത്തിനിടെ യുവാവിന്റെ മരണം: ഹരിയാന പോലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ

ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ആണ് റാലിക്ക് നേതൃത്വം നൽകിയത്. യുപിയിലെ രബുപുരയ്ക്കടുത്ത് മെഹന്ദിപ്പൂരിൽ നിന്ന് ഫലൈദവരെ യമുന എക്സ്പ്രസ് വേ വഴിയായിരുന്നു റാലി. പരിപാടിയുടെ സുരക്ഷയ്ക്കുവേണ്ടി റാലി കടന്നുപോകുന്ന സഥലങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, ഡൽഹി നോയിഡ അതിർത്തിയിൽ കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല. ട്രാക്ടർ റാലി നടക്കുന്നതിനാൽ ഡൽഹി യുപി ബോർഡറിൽ വലിയ തോതിൽ ട്രാഫിക് ബ്ലോക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു.

ട്രാക്ടർ മാർച്ച് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ ഡൽഹിയുടെ പല ഭാഗങ്ങളിലായി, ട്രാക്ടറുകളും മിനി വാനുകളുമായി ഫെബ്രുവരി 13 മുതൽ കർഷകർ തങ്ങുന്നുണ്ട്. ഭാരതീയ കിസാൻ യൂണിയൻ ഏകത ഉഗ്രഹാൻ ബത്തിണ്ടയിൽ ഇന്നലെ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ രൂപം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

ഡബ്ള്യുടിഒയിൽ നിന്ന് ഇന്ത്യ പുറത്തിറങ്ങണം എന്നതാണ് കർഷകരുടെ ആവശ്യങ്ങളിലൊന്ന്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ പദ്ധതികൾ കർഷകവിരുദ്ധമാണെന്നും ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്പോഴും കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നും കർഷകർ പറയുന്നു. ഇന്നലെ കർഷകർ ക്വിറ്റ് ഡബ്ള്യുടിഒ ദിനമായി ആചരിച്ചിരുന്നു.

ലുധിയാനയിൽ ഡബ്ള്യുടിഒയെ എതിർക്കുന്ന സംയുക്ത കിസാൻ മോർച്ചയിലെ കർഷകർ അവരുടെ ട്രാക്ടറുകളുൾപ്പെടെയുള്ളവണ്ടികൾ പ്രതിഷേധ സൂചകമായി ലുധിയാന-ചണ്ഡീഗഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്നു. ഡൽഹി ഹരിയാന അതിർത്തിയായ സിംഗു അതിർത്തി ഫെബ്രുവരി 13 മുതൽ അടച്ചിട്ടിരിക്കുകയാണ്. ആ പശ്ചാത്തലത്തിൽ കൂടിയാണ് യുപിയെയും ഡൽഹിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ് വേയിൽ ട്രാക്ടർ റാലി നടത്തുന്നത്. ഇതുവരെ കർഷക സമരത്തിൽ രണ്ട് കർഷകരാണ് മരിച്ചത്.

ആവശ്യങ്ങള്‍ക്കായി ട്രാക്ടർ റാലി നടത്തി കര്‍ഷകര്‍;  അനുഭാവപൂർണമായ പ്രതികരണമില്ലാതെ സര്‍ക്കാര്‍
കർഷകസമരം: പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്സ്

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും നേതൃത്വം നൽകുന്ന രണ്ടാം കർഷക സമരം താങ്ങുവില കൃത്യമായി നൽകുക എന്ന കാര്യത്തിനാണ് ഊന്നൽ നൽകിയിരിക്കുന്നത്. താങ്ങുവിലയുൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണയുണ്ടാക്കി വിവാദമായ കർഷകബിൽ പിൻവലിച്ചതിനു ശേഷമായിരുന്നു ഒന്നാം കർഷക സമരം പിൻവലിക്കുന്നത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയതിനെ തുടർന്നാണ് കർഷകർ വീണ്ടും നിരത്തിലിറങ്ങിയത്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയുമല്ലാതെ 200ഓളം മറ്റു സംഘടനകളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. നാല് വട്ടം കർഷകർ കേന്ദ്രമന്ത്രിമാരുടെ സംഘവുമായി ചർച്ച നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ കർഷകർ ആവശ്യപ്പെട്ടത്, താങ്ങുവില ഉറപ്പാക്കുന്നതിന് യമനിർമ്മാണം നടത്തണം എന്നായിരുന്നു. എന്നാൽ സർക്കാരിൽ നിന്നും അനുഭാവപൂർണമായ പ്രതികരണമല്ല ഉണ്ടായത്.

logo
The Fourth
www.thefourthnews.in