തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം, എട്ട് മരണം

തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം, എട്ട് മരണം

ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം. മധുര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന രാമേശ്വരം ലഖ്നൌ ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. സംഭവത്തില്‍ എട്ട പേര്‍ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകട സമയത്ത് തൊണ്ണൂറിലധികം പേര്‍ കോച്ചിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ചവരെല്ലാം ഉത്തര്‍ പ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പലരുടെയും പരുക്ക് ഗുരുതരമാണ്. അപകട സമയത്ത് തൊണ്ണൂറിലധികം പേര്‍ കോച്ചിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിന് പിന്നാലെ അഗ്നിശമന സേന ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി.

logo
The Fourth
www.thefourthnews.in