മുസ്ലീം വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം; കര്‍ണാടകയില്‍ അധ്യാപികയ്ക്ക് സ്ഥലംമാറ്റം

മുസ്ലീം വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം; കര്‍ണാടകയില്‍ അധ്യാപികയ്ക്ക് സ്ഥലംമാറ്റം

അഞ്ചാംക്ലാസ് വിദ്യാര്‍ഥികളോടായിരുന്നു അധ്യാപികയുടെ വർഗീയ പരാമർശം

കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് അധ്യാപിക. ശിവമോഗയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികളോടാണ് അധ്യാപിക മഞ്ജുള ദേവി വർഗീയ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ അധ്യാപികയെ സ്ഥലംമാറ്റാൻ സർക്കാർ ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു.

ക്ലാസ്സില്‍ അടങ്ങിയിരിക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപികയുടെ വാദം

ശിവമോഗയിലെ ജെഡിഎസ് നേതാവ് എ നസ്‌റുല്ലയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച പരാതി ലഭിച്ചെന്നും അന്വേഷണത്തിന് ശേഷമാണ് അധ്യാപികയെ സ്ഥലം മാറ്റിയതെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പരമേശ്വരപ്പ അറിയിച്ചു.

മുസ്ലീം വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം; കര്‍ണാടകയില്‍ അധ്യാപികയ്ക്ക് സ്ഥലംമാറ്റം
"മതേതരത്വമെന്ന ആശയം അനാവശ്യം;" കേരളത്തിൽ ബിജെപിക്ക് തടസം സംസ്ഥാനത്തിന്റെ ജനസംഖ്യ ഘടനയെന്ന് ആർഎസ്എസ്

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് അധ്യാപിക രംഗത്തെത്തി. ക്ലാസ്സില്‍ അടങ്ങിയിരിക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപികയും വാദം. എന്നാല്‍ ശകാരിക്കുന്നതിനിടയില്‍ ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നും നിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്നും അധ്യാപിക പറഞ്ഞതായാണ് പരാതി.

സംഭവം നടന്നതിന് ശേഷം കുട്ടികൾ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവർ പ്രാദേശിക രാഷ്ട്രീയ നേതാക്കളോട് പരാതിപ്പെടുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

logo
The Fourth
www.thefourthnews.in