'രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം'; തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാന് സസ്‌പെൻഷന്‍

'രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം'; തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാന് സസ്‌പെൻഷന്‍

വർഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ

തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറിക്ക് ഒബ്രിയാനെ സസ്‌പെൻഡ് ചെയ്തു. വർഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ."ഒരു രാജ്യസഭാംഗത്തിന് ചേരാത്ത അനിയന്ത്രിതമായ പെരുമാറ്റം" എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

സഭാനടപടികൾ തുടർച്ചയായി ശല്യപ്പെടുത്തുകയും ചെയർമാനെ അനുസരിക്കാതിരിക്കുകയും ചെയ്‌തതിന്‌ സഭാനേതാവ് പിയൂഷ് ഗോയലാണ് പ്രമേയം അവതരിപ്പിച്ചത്.

2023ലെ ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബില്ലിനെ കുറിച്ചുള്ള പ്രസംഗം നിർത്താൻ ടിഎംസി അംഗം വിസമ്മതിക്കുകയും കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർത്തുകയും ചെയ്തതിന് പിന്നാലെ സഭാധ്യക്ഷനായ ജഗദീപ് ധൻഖർ ക്ഷുഭിതനായിരുന്നു."ഇത് നിങ്ങൾ ശീലമാക്കിയിരിക്കുയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്യുന്നത്, ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമാണ്" ധൻഖർ പറഞ്ഞു. സസ്‌പെൻഷൻ ഉത്തരവിന് പിന്നാലെ സഭ പ്രക്ഷുബ്ധമായതിനെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചു.

logo
The Fourth
www.thefourthnews.in