യുപിയില്‍ സഹോദരങ്ങളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ  ഏറ്റുമുട്ടലില്‍ വധിച്ച് പോലീസ്

യുപിയില്‍ സഹോദരങ്ങളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് പോലീസ്

കൊലപാതകത്തിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമായിരുന്നു പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് കൊല്ലപ്പെട്ടത്

ഉത്തർ പ്രദേശിലെ (യുപി) ബദൗണില്‍ സഹോദരങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആയുഷ് (13), ഹണി (ആറ്) എന്നീ കുട്ടികളെയാണ് സാജിദ് എന്നയാള്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരുടെ സഹോദരന്‍ പിയൂഷിന് (എട്ട്) പരുക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമായിരുന്നു പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് കൊല്ലപ്പെട്ടത്.

പിന്തുടർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് സാജിദിനെ വെടിവെക്കേണ്ട സാഹചര്യമുണ്ടായതെന്ന് യുപി ഡയറക്ടറല്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) പ്രശാന്ത് കുമാർ ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കുട്ടികളുടെ വീടിന്റെ ഏഴ് കിലോമീറ്റർ അകലെയുള്ള ഷേകപൂരില്‍ വെച്ചാണ് സാജിദിന് വെടിയേറ്റത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ബറേലി റെഞ്ച് ഐജി രാകേഷ് സിങ്ങും അറിയിച്ചു.

യുപിയില്‍ സഹോദരങ്ങളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ  ഏറ്റുമുട്ടലില്‍ വധിച്ച് പോലീസ്
ചോദ്യത്തിന് കോഴ: മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരം; സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്ന് ലോക്പാല്‍

ബദൗണിലെ ബാബ കോളനിയിലുള്ള കുട്ടികളുടെ വിടിന് സമീപമാണ് സാജിദിന്റെ ബാർബർ ഷോപ്പ്. കുട്ടികളുടെ പിതാവ് വിനോദ് സിങ് കോണ്‍ട്രാക്ടറാണ്, മാതാവ് സംഗീത ബ്യൂട്ടി പാർലർ ഉടമയാണ്.

പോലീസ് നല്‍കുന്ന വിവരമനുസരിച്ച് വിനോദും സംഗീതയും വീട്ടിലില്ലാതിരുന്ന സമയത്താണ് സാജിദ് എത്തുന്നത്. കുട്ടികളും വിനോദിന്റെ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിനോദിന്റെ മാതാവ് ചായ എടുക്കാന്‍ പോയ സമയത്താണ് ടെറസില്‍ കളിക്കുകയായിരുന്നു കുട്ടികളെ ആയുധം കൊണ്ട് സാജിദ് ആക്രമിക്കുന്നത്.

ചെറിയ പരുക്കുകള്‍ മാത്രം സംഭവിച്ച പിയൂഷ് രക്ഷപെടുകയും വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. വീട്ടുകാരെത്തിയപ്പോഴേക്കും സാജിദ് രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ സാജിദിന്റെ ബാർബർ ഷോപ്പിന് നാട്ടുകാർ തീയിട്ടിരുന്നു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in