കുനോയിലെ ആറ് ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കി; രണ്ടെണ്ണത്തിന് ഗുരുതര അണുബാധ

കുനോയിലെ ആറ് ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കി; രണ്ടെണ്ണത്തിന് ഗുരുതര അണുബാധ

ജൂലൈ 11,14 തീയതികളിൽ രണ്ട് ചീറ്റകൾ ചത്തതിനെ തുടർന്നാണ് റേഡിയോ കോളർ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ രണ്ട് ചീറ്റകൾക്ക് ഗുരുതരമായ അണുബാധ കണ്ടെത്തി. റേഡിയോ കോളറുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് അണുബാധ കണ്ടെത്തിയത്. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകൾ തുടർച്ചയായി ചത്തൊടുങ്ങുന്നത് തടയാൻ മൊത്തം ആറ് ചീറ്റകളുടെ റേഡിയോ കോളർ നീക്കം ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണത്തിനാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്.

കുനോയിലെ ആറ് ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കി; രണ്ടെണ്ണത്തിന് ഗുരുതര അണുബാധ
അഭിമാന പ്രശ്നമാക്കരുത്; ചീറ്റകൾ ചാകുന്നത് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ പരാജയം,മാറ്റി പാർപ്പിച്ചുകൂടെയെന്നും സുപ്രീംകോടതി

ജൂലൈ 11,14 തീയതികളിൽ രണ്ട് ചീറ്റകൾ ചത്തതിനെ തുടർന്നാണ് റേഡിയോ കോളർ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ രണ്ട് ചീറ്റകളും ചികിത്സയിലാണെന്നും ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പാവക്, ആശ, ധീര, പവൻ, ഗൗരവ്, ശൗര്യ എന്നീ ആറ് ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്തതായും ആരോഗ്യസ്ഥിതികൾ പരിശോധിച്ചതായും വനം ഉദ്യോഗസ്ഥർ പറഞ്ഞു. ''ചില ചീറ്റകൾക്ക് ചെറിയ മുറിവുകളുണ്ടെങ്കിലും ഗൗരവ്, ശൗര്യ എന്നീ ആൺ ചീറ്റകൾക്ക് ഗുരുതരമായ അണുബാധ കണ്ടെത്തിയിട്ടുണ്ട്. അവർക്കുള്ള മരുന്നുകൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്, റേഡിയോ കോളറുകളുടെ പ്രശ്നം വീണ്ടും ഉണ്ടാകാതിരിക്കാനുള്ള വഴികൾ ചർച്ച ചെയ്തുവരികയാണ്”- ഒരു വന്യജീവി ഉദ്യോഗസ്ഥൻ പറഞ്ഞു. അണുബാധയ്ക്കുള്ള ഒരു കാരണം റേഡിയോ കോളറിന്റെ രൂപകൽപനയായിരിക്കാം, അതും അന്വേഷിക്കുന്നുണെന്നും അധികൃതർ വ്യക്തമാക്കി.

കുനോയിലെ ആറ് ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കി; രണ്ടെണ്ണത്തിന് ഗുരുതര അണുബാധ
മഴയും അണുബാധയും വെല്ലുവിളി; കുനോയിലെ ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കം ചെയ്യും

ചീറ്റകൾ നിരീക്ഷണത്തിലാണെന്നും അവയുടെ ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ചീറ്റകളെ ശാന്തമാക്കാൻ ബുദ്ധിമുട്ട് നേരിട്ടെന്നും ഒടുവിൽ ദക്ഷിണാഫ്രിക്കൻ വിദഗ്ധനായ മൈക്ക് ടോഫ്റ്റാണ് ചീറ്റകളെ ശാന്തമാക്കിയതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഉപകരണങ്ങൾ നീക്കം ചെയ്യാനും അദ്ദേഹം നിർദേശിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളിൽ എട്ട് ചീറ്റകൾ ഇതുവരെ ചത്തുവെന്നാണ് റിപ്പോർട്ട്. നാല് മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകളാണ് കുനോ നാഷണല്‍ പാര്‍ക്കിൽ ചത്തത്.  

logo
The Fourth
www.thefourthnews.in