രാജ്യത്ത് 20 വ്യാജ സർവകലാശാലകൾ; യുജിസി പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലയും

രാജ്യത്ത് 20 വ്യാജ സർവകലാശാലകൾ; യുജിസി പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലയും

പ്രവേശനം നേടും മുൻപ് അംഗീകാരം പരിശോധിക്കണമെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ്

രാജ്യത്ത് 20 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുവെന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). അധ്യയനം നടത്തുന്നതിനോ വിദ്യാർഥികൾക്ക് ബിരുദം നൽകാനോ ഈ സർവകലാശാലകൾക്ക് യാതൊരു അധികാരമോ അംഗീകാരമോ ഇല്ലെന്നും യുജിസി വ്യക്തമാക്കി. യുജിസി പുറത്തുവിട്ട അനധികൃതമായി പ്രവർത്തിക്കുന്ന 20 സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയും ഉണ്ട്.

വയനാട് സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് യൂണിവേഴ്സിറ്റി കൃഷ്ണനാട്ടമാണ് വ്യാജന്മാരുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള സർവകലാശാല. ഡൽഹിയാണ് വ്യാജന്മാരിൽ മുന്നിൽ. അംഗീകാരമില്ലാത്ത എട്ട് സർവകലാശാലകൾ ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം 21 വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തുവിട്ടിരുന്നു. ഇതിന് പുറമെയാണ് 20 സർവകലാശാലകളുടെ പുതിയ പട്ടിക. അംഗീകാരമില്ലെന്നുള്ള കാര്യം തിരിച്ചറിയാതെ നിരവധി വിദ്യാർഥികൾ തുടർച്ചയായി വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുജിസിയുടെ അറിയിപ്പ്. വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് മുൻപായി അംഗീകാരം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും യുജിസി വ്യക്തമാക്കി.

'യുജിസി നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി നിരവധി സ്ഥാപനങ്ങൾ ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ ​​ഉപയോഗിക്കാനുള്ള അംഗീകാരവും സാധുതയും ഇല്ലാത്തതാണ്. മാത്രമല്ല ഇത്തരം സർവകലാശാലകൾക്ക് ബിരുദം നൽകാനുള്ള യാതൊരു അധികാരവുമില്ല,' യുജിസി സെക്രട്ടറി മനീഷ് ജോഷി പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്ത് 20 വ്യാജ സർവകലാശാലകൾ; യുജിസി പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലയും
ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ ഭര്‍ത്താവ്

ഉത്തര്‍ പ്രദേശിലെ ആറ് സര്‍വകലാശാലകള്‍, പശ്ചിമ ബംഗാളിലെയും ആന്ധ്രാ പ്രദേശിലെയും രണ്ട്, കര്‍ണാടകാ, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ സര്‍വകലാശാലയും പട്ടികയില്‍ ഉണ്ട്. ഉത്തർപ്രദേശിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പൺ യൂണിവേഴ്സിറ്റി, പശ്ചിമ ബംഗാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, ആന്ധ്രാപ്രദേശിലെ ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റമെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി എന്നിവയും വ്യാജ സർവകലാശാല പട്ടികയിൽ ഉൾപ്പെടുന്നു.

കേന്ദ്ര, സംസ്ഥാന/പ്രവിശ്യാ നിയമത്തിന്റെ കീഴിൽ സ്ഥാപിതമായ, സർവകലാശാലകളായി അംഗീകരിക്കപ്പെട്ടതോ യുജിസി ചട്ടപ്രകാരം പ്രവർത്തിക്കുന്നതോ ആയ സർവകലാശാലകൾക്ക് മാത്രമേ പ്രവർത്തനാധികാരം ഉള്ളൂ.

logo
The Fourth
www.thefourthnews.in