അന്റോണിയോ ഗുട്ടെറസ്
അന്റോണിയോ ഗുട്ടെറസ്

യുഎന്‍ സെക്രട്ടറി ജനറലിന്റെ ഇന്ത്യ സന്ദര്‍ശനം ഇന്നുമുതല്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് സന്ദര്‍ശനം ആരംഭിക്കും

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. രണ്ടാംതവണയും യുഎന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഒക്ടോബര്‍ 20 വരെ ഇന്ത്യയില്‍ തുടരുന്ന ഗുട്ടെറസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തുന്ന വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളുടെയും ഭാഗമാകും. ജി -20 അധ്യക്ഷ സ്ഥാനത്തെ ഇന്ത്യയുടെ സാധ്യതകളും ചുമതലകളും പ്രധാന ചര്‍ച്ചാവിഷയകമാകും.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമര്‍‍പ്പിച്ചാകും ഗുട്ടെറസിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കമാകുക. മുംബൈ ഐഐടിയിൽ യുഎന്‍ - ഇന്ത്യ പങ്കാളിത്തത്തെ പറ്റി സംസാരിക്കും. ഒക്ടോബർ 20ന് ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന, മിഷൻ ലൈഫുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു എൻ സെക്രട്ടറി ജനറലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചനയും നടത്തും. മൊധേരയിലെ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ഗ്രാമവും സൂര്യക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.

logo
The Fourth
www.thefourthnews.in