ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു; കുടുങ്ങി 40 തൊഴിലാളികള്‍

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു; കുടുങ്ങി 40 തൊഴിലാളികള്‍

150 മീറ്റര്‍ നീളമുള്ള സ്ലാബ് മാറ്റിയാല്‍ മാത്രമേ ടണല്‍ തുറന്ന് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുള്ളു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 40 തൊഴിലാളികള്‍ കുടുങ്ങി. ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ചാര്‍ ധാം റോഡ് പ്രോജക്ടിന്റെ ഭാഗമായി സിക്യാരയേയും ദംദാല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് തകര്‍ന്നത്.

നാലര കിലോമീറ്റര്‍ ടണലിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കി. 150 മീറ്റര്‍ നീളമുള്ള സ്ലാബ് മാറ്റിയാല്‍ മാത്രമേ ടണല്‍ തുറന്ന് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുള്ളു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ടണലിന് ഉള്ളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനായി ചെറിയൊരു ഭാഗം തുറക്കാന്‍ സാധിച്ചിട്ടുള്ളതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു; കുടുങ്ങി 40 തൊഴിലാളികള്‍
ബിജെപിയുടെ തെലങ്കാനയിലെ 'പവര്‍ സ്റ്റാര്‍' പ്രതീക്ഷകള്‍; പവന്‍ കല്യാണ്‍ ഇത്തവണയെങ്കിലും 'രക്ഷപ്പെടുമോ?'

ടണലിന്റെ തുടക്ക സ്ഥാനത്ത് മണ്ണിടിച്ചിലുണ്ടായതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ കൈവശം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നും ഇവര്‍ സുരക്ഷിത സ്ഥാനത്താണ് നിലവിലുള്ളതെന്നും രക്ഷാ സംഘം അറിയിച്ചു.

logo
The Fourth
www.thefourthnews.in