'സൈന്യത്തിനെതിരായ വാർത്ത പിൻവലിക്കണം', ദ കാരവാനോട് കേന്ദ്രം; നിയമപരമായി നേരിടുമെന്ന് മാസിക

'സൈന്യത്തിനെതിരായ വാർത്ത പിൻവലിക്കണം', ദ കാരവാനോട് കേന്ദ്രം; നിയമപരമായി നേരിടുമെന്ന് മാസിക

ഐടി നിയമം 2023ലെ 69 എ വകുപ്പ് പ്രകാരമുള്ള നോട്ടീസ് ലഭിച്ചതായി കാരവാന്‍ എക്‌സിലൂടെ അറിയിച്ചു

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ദേശീയ മാധ്യമമായ ദ കാരവാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ സൈന്യം സാധാരണക്കാര്‍ക്കുമേല്‍ നടത്തിയ പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പേരിൽ ഐടി നിയമത്തിന്റെ ചുവടുപിടിച്ചാണ് നിർദേശം.

ഫെബ്രുവരിയില്‍ പുറത്തിറക്കിയ പതിപ്പിലാണ് (Screams from the Army Post - ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളി ) എന്ന പേരില്‍ ജതീന്ദര്‍ കൗര്‍ തൂര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്

ഐടി നിയമം 2023ലെ 69 എ വകുപ്പ് പ്രകാരമുള്ള നോട്ടീസ് ലഭിച്ചതായി കാരവാന്‍ എക്‌സിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നും കാരവാന്‍ വ്യക്തമാക്കി. സൈന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസിലെ നിര്‍ദേശം. ഈ റിപ്പോർട്ട് വെബ്‌സൈറ്റിൽനിന്ന് പിൻവലിക്കുകയും അച്ചടിച്ച് പുറത്തിറക്കിയ പതിപ്പുകൾ തിരിച്ചുവിളിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

'സൈന്യത്തിനെതിരായ വാർത്ത പിൻവലിക്കണം', ദ കാരവാനോട് കേന്ദ്രം; നിയമപരമായി നേരിടുമെന്ന് മാസിക
കര്‍ഷക സമരം സംഘര്‍ഷത്തിലേക്ക്; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടൽ, ഡ്രോണ്‍ വഴി കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

ഫെബ്രുവരിയില്‍ പുറത്തിറക്കിയ പതിപ്പിലാണ് (Screams from the Army Post - ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളി ) എന്ന പേരില്‍ ജതീന്ദര്‍ കൗര്‍ തൂര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2023 ഡിസംബര്‍ 22 ന് അജ്ഞാതരായ സൈനികര്‍ മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഇവർ കൊല്ലപ്പെട്ടതെ്നും പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് സൈന്യം പറയുന്നത്.

അതേസമയം, പൂഞ്ചില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൈന്യം 10 ലക്ഷം രൂപ നല്‍കിയെന്നും കാരവാന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മരിച്ച മൂന്നു പേരെ കൂടാതെ, സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരുടെ എണ്ണം വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

logo
The Fourth
www.thefourthnews.in