കഫ് സിറപ്പ് മൂലമുള്ള മരണം; 71 കമ്പനികൾക്ക് നോട്ടീസ്, 18 എണ്ണം അടച്ചുപൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കഫ് സിറപ്പ് മൂലമുള്ള മരണം; 71 കമ്പനികൾക്ക് നോട്ടീസ്, 18 എണ്ണം അടച്ചുപൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വ്യാജ മരുന്നുകളോട് സീറോ ടോളറൻസ് നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു

കഫ് സിറപ്പുകൾ മൂലമുള്ള മരണത്തെ തുടർന്ന് വ്യാജ മരുന്നുകളോട് സീറോ ടോളറൻസ് നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. മലിനമായ ഇന്ത്യൻ നിർമ്മിത കഫ്സിറപ്പുകൾ നിർമ്മിച്ച 71 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവയിൽ 18 എണ്ണത്തിന്റെ കട പൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഗുണനിലവാരമുള്ള മരുന്നുകളുടെ ഉൽപ്പാദനം ഉറപ്പാക്കാൻ രാജ്യത്തുടനീളം വിപുലമായ വിശകലനം തുടർച്ചയായി നടത്തുന്നുണ്ടെന്നും വ്യാജ മരുന്നുകൾ മൂലം ആരും മരിക്കാതിരിക്കാൻ സർക്കാരും റെഗുലേറ്റർമാരും എപ്പോഴും ജാഗ്രത പുലർത്തുന്നുണ്ടെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

"ലോകത്തിലെ ഫാർമസി ഞങ്ങളാണ്. ഗുണനിലവാരമുള്ള ഫാർമസിയാണ് ഞങ്ങളെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ അതിന്റെ മുഴുവൻ ഐ ഡ്രോപ്പുകളും തിരിച്ചുവിളിച്ചു. കഴിഞ്ഞ വർഷം ഗാംബിയയിൽ 66 കുട്ടികളുടെയും ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെയും മരണത്തിന് ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്ക് ബന്ധമുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തൽ.

കഫ് സിറപ്പ് മൂലമുള്ള മരണം; 71 കമ്പനികൾക്ക് നോട്ടീസ്, 18 എണ്ണം അടച്ചുപൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
സിറപ്പുകൾ ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നു; ഇന്ത്യക്കും ഇന്തോനേഷ്യക്കും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

2021-22ൽ 17 ബില്യൺ ഡോളറായിരുന്നുവെങ്കിൽ 2022-23ൽ 17.6 ബില്യൺ ഡോളറിന്റെ ചുമ സിറപ്പുകൾ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ലോകമെമ്പാടുമുള്ള ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യ. വിവിധ വാക്സിനുകളുടെ ആഗോള ആവശ്യത്തിന്റെ 50 ശതമാനവും യുഎസിലെ ജനറിക് ഡിമാൻഡിന്റെ 40 ശതമാനവും യുകെയിലെ എല്ലാ മരുന്നുകളുടെയും 25 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്.

“ഇന്ത്യൻ മരുന്നുകളെ കുറിച്ച് ചില ചോദ്യങ്ങൾ ഉയരുമ്പോഴെല്ലാം നമുക്ക് വസ്തുതകളിലേക്ക് കടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഗാംബിയയിൽ 49 കുട്ടികൾ മരിച്ചതായി പറയപ്പെടുന്നു. ലോകാരോഗ്യ സംഘടനയിലെ ആരോ അത് പറഞ്ഞിരുന്നു. അങ്ങനെ പറയുന്നതിലേക്ക് നയിച്ച വസ്തുതകൾ എന്താണെന്ന് ചോദിച്ച് ഞങ്ങൾ അവർക്ക് കത്തെഴുതി. എന്നാൽ അതുമായി ബന്ധപ്പെട്ടുള്ള ശരിയായ വിവരങ്ങളുമായി ആരും ഞങ്ങളെ സമീപിച്ചിട്ടില്ല.

കമ്പനിയുടെ സാമ്പിളുകൾ പരിശോധിച്ച് മരണകാരണം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു, കുട്ടിക്ക് വയറിളക്കമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഒരു കുട്ടിക്ക് വയറിളക്കമുണ്ടെങ്കിൽ ആരാണ് ആ കുട്ടിക്ക് കഫ് സിറപ്പ് ശുപാർശ ചെയ്തത്?,''മൻസുഖ് മാണ്ഡവ്യ ചോദിച്ചു.

ആകെ മരുന്നുകളുടെ 24 സാമ്പിളുകൾ എടുത്തതായും അതിൽ നാലെണ്ണം പരാജയപ്പെട്ടതായും മന്ത്രി പറഞ്ഞു. “കയറ്റുമതിക്കായി ഒരു ബാച്ച് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ, അത് പരാജയപ്പെട്ടാൽ എല്ലാ സാമ്പിളുകളും പരാജയപ്പെടും. 20 സാമ്പിളുകൾ പരിശോധിച്ചതിൽ നാല് സാമ്പിളുകൾ പരാജയപ്പെട്ടു. അപ്പോഴും ഞങ്ങൾ ജാഗരൂകരാണ്. നമ്മുടെ രാജ്യത്ത് ഗുണനിലവാരമുള്ള മരുന്നുകളുടെ ഉത്പാദനം ഉറപ്പാക്കാൻ ഞങ്ങൾ വിശകലനം തുടരുകയാണ്," അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in